Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അമ്പരപ്പിച്ച അഭ്യൂഹവും വ്യാജസന്ദേശവും വെളിപ്പെടുത്തി നടി സണ്ണി ലിയോണ്‍-video

ഗര്‍ഭിണിയാണെന്നും വിവാഹമോചിതയാണെന്നും  ഒരേ ദിവസം, ഒരസമയം തന്നെ കുറിച്ച് കേട്ട പ്രചരണമാണ് ഏറ്റവും കൂടുതല്‍ അമ്പരപ്പിച്ചതെന്ന് ബോളിവുഡ് നടി സണ്ണി ലിയോണ്‍. സ്‌കൂപ്‌വൂപ്പിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. ഈ പ്രചാരണം വിശ്വസിച്ച്   ഭര്‍ത്താവിന്റെ മാതാവ് തന്നെ ഫോണ്‍ വിളിച്ചതാണ് രസകരമെന്നും നടി പറഞ്ഞു.  ഭര്‍ത്താവിന്റെ അമ്മ വിളിച്ച് എന്തെങ്കിലും തുറന്ന് സംസാരിക്കാനുണ്ടോയെന്ന് ചോദിച്ചപ്പള്‍ വലിയ തമാശ തോന്നിയെന്നും സണ്ണി ലിയോണ്‍ പറഞ്ഞു.

തനിക്ക് ലഭിച്ച ഏറ്റവും വലിയ വ്യാജസന്ദേശവും താരം വെളിപ്പെടുത്തി. ഗെയിം ഓഫ് ത്രോണ്‍സില്‍ എന്നെ അഭിനയിപ്പിക്കാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞായിരുന്നു ഒരു ദിവസം സന്ദേശം ലഭിച്ചത്. ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടു പോയി. എന്നാല്‍ അതിന്റെ കൂടെ ലിങ്ക് കൂടി അയച്ചിരുന്നു. അത് നോക്കിയപ്പോഴാണ് വ്യാജമാണെന്ന് മനസ്സിലായത്.

നടിയാകണമെന്ന് ഒരിക്കലും ആഗ്രഹിച്ചതല്ല. സ്വന്തമായി ബിസിനസ് തുടങ്ങണമെന്നും ഒരു കമ്പനി തുടങ്ങണമെന്നുമായിരുന്നു ആഗ്രഹം.  എന്നാല്‍ സിഖ് കുടുംബത്തില്‍ ജനിച്ച എനിക്ക് അതൊന്നും ചിന്തിക്കാന്‍ കഴിയുന്ന കാര്യമായിരുന്നില്ല. ഒരിക്കല്‍ മോഡല്‍ ആകണം എന്നുപറഞ്ഞപ്പോള്‍ സ്‌കൂളില്‍ പോയി പഠിക്കാനാണ് വീട്ടുകാര്‍ പറഞ്ഞത്-സണ്ണി ലിയോണ്‍ കൂട്ടിച്ചേര്‍ത്തു.

ബോളിവുഡും  നേരത്തെ പ്രവര്‍ത്തിച്ച അഡള്‍ട്ട് ഇന്‍ഡസ്ട്രിയും തമ്മിലുളള വ്യത്യാസവും സണ്ണി ലിയോണ്‍ വ്യക്തമാക്കി.  വളരെ പ്രൊഫഷണലാണ് അഡള്‍ട്ട് ഇന്‍ഡസ്ട്രി. സമയം നന്നായി മാനേജ് ചെയ്യുന്ന കാര്യത്തിലും പ്രതിഫലത്തിന്റെ കാര്യത്തിലുമെല്ലാം വളരെ പ്രൊഫഷണല്‍. എന്നാല്‍ ബോളിവുഡില്‍ എല്ലാം ഇമോഷണലാണ്. 12 മണിക്കൂര്‍ ജോലി ചെയ്താലും അഞ്ച് മിനിട്ട് കൂടി എന്ന് പറയും. തിരക്കഥയുടെ കാര്യത്തിലും അങ്ങനെ തന്നെ. എപ്പോള്‍ വേണമെങ്കിലും ഏത് രംഗവും മാറ്റിയെഴുതാം. ക്ലൈമാക്‌സ് വരെ അവസാനനിമിഷം മാറ്റിയത് കണ്ടിട്ടുണ്ട്- താരം പറഞ്ഞു.

 

Latest News