Sorry, you need to enable JavaScript to visit this website.

ആരിഫ് അല്‍വി പുതിയ പാക്കിസ്ഥാന്‍ പ്രസിഡന്റ്; പോരാട്ട വീര്യത്തിന് തെളിവായി കയ്യിലൊരു വെടിയുണ്ടയും

ഇസ്ലാമാബാദ്- പാക്കിസ്ഥാന്റെ 13-ാം പ്രസിഡന്റായി ഡോ. ആരിഫ് അല്‍വി അധികാരമേറ്റു. ഞായറാഴ്ച ഉച്ചയ്ക്കു ശേഷം രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയായ ഐവാനെ സദറില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പാക്കിസ്ഥാന്‍ ചീഫ് ജസ്റ്റിസ് മിയാന്‍ സാഖിബ് നിസാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. പുതുതായി അധികാരത്തിലെത്തിയ പാക്കിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് (പി.ടി.ഐ) പാര്‍ട്ടിയുടെ സ്ഥാപക നേതാവായ അല്‍വി കഴിഞ്ഞയാഴ്ച നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 352 വോട്ടു നേടി വിജയിച്ചിരുന്നു. എതിര്‍ സ്ഥാനാര്‍ത്ഥികളാ മൗലാന ഫസലുര്‍ റഹ്മാന് 185 ഉം, ഐതിസാസ് അഹ്‌സന് 124 ഉം വോട്ടുകളെ നേടാനായുള്ളൂ. ജൂലൈയില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ കറാച്ചിയില്‍ നിന്നും നാഷണല്‍ അസംബ്ലിയിലേക്ക് ജയിച്ചു കയറിയെ അല്‍വിക്ക് പ്രസിഡന്റായി അധികാരമേറ്റതോടെ പാര്‍ലമെന്റ് അംഗത്വം രാജിവയ്‌ക്കേണ്ടി വരും. ശനിയാഴ്ച അഞ്ചു വര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയ മുന്‍ പ്രസിഡന്‍ര് മഅ്മൂന്‍ ഹുസൈന്‍, പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍, സൈനിക മേധാവികള്‍, മന്ത്രിമാര്‍, സുപ്രീം കോടതി ജഡ്ജിമാര്‍ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.

ആരാണ് ആരിഫ് അല്‍വി?
പാക്കിസ്ഥാനില്‍ അഞ്ചു പതിറ്റാണ്ടിലേറെ കാലമായി സജീവ രാഷ്ട്രീയത്തിലുള്ള നേതാവാണ് ആരിഫ് അല്‍വി. ലാഹോറിലെ ഡിമൊണ്ട്‌മോറി ദന്തല്‍ കോളെജില്‍ വിദ്യാര്‍ത്ഥിയായിരിക്കെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുന്നത്. ഇവിടെ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായിരുന്നു. ജനറല്‍ അയൂബ് ഖാന്റെ സൈനിക ഭരണകൂടത്തിനെതിരായ 1969ലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിലും സജീവമായിരുന്നു. പാക്കിസ്ഥാനില്‍ ജനാധിപത്യം കൊണ്ടുവരാന്‍ പൊരുതിയ നേതാക്കളില്‍ ഒരാളായാണ് പി.ടി.ഐ അല്‍വിയെ വിശേഷിപ്പിക്കുന്നത്. ലാഹോറിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭ കാലത്ത് വെടിയേറ്റ ആരിഫ് അല്‍വി ജനാധിപത്യത്തിനു വേണ്ടിയുള്ള തന്റെ പോരാട്ട വീര്യത്തിന്റെ തെളിവായി കയ്യിലേറ്റ വെടിയുണ്ട് ഇപ്പോഴും ശരീരത്തില്‍ സൂക്ഷിച്ചിട്ടുണ്ടെന്നാണ് പി.ടി.ഐ പ്രവര്‍ത്തകര്‍ പറയുന്നത്.

President Arif Alvi and CJP Mian Saqib Nisar seated after the oath-taking ceremony at President House. ─ DawnNewsTV

1977ലാണ് അല്‍വി ആദ്യമായി തെരഞ്ഞെടുപ്പു രാഷ്ട്രീയ രംഗത്തിറങ്ങുന്നത്. പാക്കിസ്ഥാന്‍ നാഷണല്‍ അലയന്‍സ് സ്ഥാനാര്‍ത്ഥിയായി കറാച്ചി സീറ്റില്‍ നിന്ന് സിന്ധ് അംസബ്ലിയിലേക്കു മത്സരിക്കാന്‍ ടിക്കറ്റ് ലഭിച്ചു. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌ക്കരിച്ചതോടെ ഈ തെരഞ്ഞെടുപ്പ് നടന്നില്ല. ഇംറാന്‍ ഖാനൊപ്പം പി.ടി.ഐ രൂപീകരിക്കുന്നതില്‍ പങ്കുവഹിച്ച ആരിഫ് 1997ല്‍ പി.ടി.ഐ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. പാര്‍്ട്ടിയുടെ പ്രഥമ തെരഞ്ഞെടുപ്പില്‍ എല്ലാ സ്ഥാനാര്‍ത്ഥികളും പരാജയപ്പെട്ടു. അന്ന് ആരിഫിന് ലഭിച്ചത് രണ്ടായിരം വോട്ടായിരുന്നു. പിന്നീട് 2002ലെ തെരഞ്ഞെടുപ്പിലും കറാച്ചി വെസ്റ്റ് മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും രണ്ടായിരം വോട്ടു പോലും തികച്ചു ലഭിച്ചില്ല. 2013ലെ തെരഞ്ഞെടുപ്പില്‍ സിന്ധിലെ ക്ലിഫ്ടണ്‍ മണ്ഡലത്തില്‍ നിന്നാണ് ആദ്യമായി ആരിഫ് ദേശീയ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. സിന്ധില്‍ പി.ടി.ഐ ജയിച്ച ഏക സീറ്റായിരുന്നു ഇത്. ജൂലൈ 25ന് നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ഇപ്പോല്‍ കറാച്ചി സൗത്ത് 2 എന്നറിയപ്പെടുന്ന ഇതേ മണ്ഡലത്തില്‍ നിന്നും വീണ്ടും ദേശീയ അസംബ്ലിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റായതോടെ ഈ പാര്‍ലമെന്റ് അംഗത്വം നഷ്ടമായി.

സിന്ധില്‍ പി.ടി.ഐയുടെ മുഖമാണ് ആരിഫ് അല്‍വി. 2006 മുതല്‍ 2013 വരെ പി.ടി.ഐ സെക്രട്ടറി ജനറലായിരുന്ന ആരിഫ് തന്റെ വീടും സമ്പാദ്യവുമെല്ലാം പാര്‍ട്ടിക്കു വേണ്ടി സമര്‍പ്പിച്ചു. പി.ടി.ഐയുടെ ഭരണഘടന എഴുതുന്നതിലും നിര്‍ണായക പങ്കുവഹിച്ചു. 1996ല്‍ പാര്‍ട്ടിയുടെ കേന്ദ്ര നിര്‍വാഹക സമിതിയില്‍ അംഗമായി. പിന്നീട് 1997ല്‍ പാര്‍ട്ടിയുടെ സിന്ധ് പ്രവിശ്യാ അധ്യക്ഷനായി. 2001ല്‍ പി.ടി.ഐ ഉപാധ്യക്ഷനും 2006ല്‍ സെക്രട്ടറി ജനറലുമായി. 

Latest News