ചണ്ഡീഗഡ്- ഹരിയാനയില്‍ പല്‍വലില്‍ വനിതാ പോലീസ് ഹെഡ് കോണ്‍സ്റ്റബിളിനെ പീഡിപ്പിച്ചത് മറ്റൊരു പോലീസ് ഉദ്യോഗസ്ഥനും സഹോദരനും ചേര്‍ന്നാണന്ന് പോലീസ്. പോലീസ് ഉദ്യോഗസ്ഥയെ പലതവണ പലയിടത്തായി ലൈംഗികമായി ദുരുപയോഗം ചെയ്ത ശേഷം പണം തട്ടാന്‍ ബ്ലാക്ക്‌മെയില്‍ ചെയ്തുവെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം പോലീസ് ഉദ്യോഗസ്ഥ സ്റ്റേഷനില്‍ വച്ച് ബലാല്‍സംഗം ചെയ്യപ്പെട്ടുവെന്ന രീതിയില്‍ പുറത്തു വന്ന വാര്‍ത്ത ശരിയല്ലെന്നും പോലീസ്്. സംഭവത്തില്‍ പല്‍വലിലെ വനിതാ പോലീസ് സ്റ്റേഷനില്‍ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പല്‍വല്‍ ജില്ലാ പോലീസ് മേധാവി വസീം അക്രം വ്യക്തമാക്കി. പോലീസ് ഉദ്യോഗസ്ഥ സ്റ്റേഷനില്‍ വച്ച് പീഡനത്തിനിരയായെന്ന റിപോര്‍ട്ട് മാധ്യമങ്ങളില്‍ വന്ന അഭ്യൂഹം മാത്രമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
അലവല്‍പൂര്‍ സ്വദേശിയായ ജോഗീന്ദര്‍ എന്റ മിന്റുവാണ് കേസിലെ മുഖ്യപ്രതി. 2014ലാണ് പോലീസ് ഉദ്യോഗസ്ഥ ജോഗീന്ദറിനെ പരിചയപ്പെടുന്നത്്. നാലു വര്‍ഷത്തോളമായി ബന്ധം തുടര്‍ന്നുവെന്നും പരാതിയില്‍ പോലീസ് ഉദ്യോസ്ഥ പറയുന്നു. ഇതിനിടെ ഫരിദാബാദ്, ജിന്ദ്, പല്‍വല്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നതിനിടെ ജോഗീന്ദര്‍ പലതവണ തന്നെ ബലാല്‍സംഗം ചെയ്തുവെന്നും ഇവര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. 2017 ജൂണില്‍ ജോഗീന്ദര്‍ പോലീസ് ഹെഡ് കോണ്‍സ്റ്റബിളായ തന്റെ സഹോദരനേയും പോലീസ് ഉദ്യോഗസ്ഥയ്ക്ക് പരിചയപ്പെടുത്തി. ഇദ്ദേഹവും പരാതിക്കാരിയായ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ബലാല്‍സംഗം ചെയ്തു.
തന്റെ നഗ്ന ചിത്രങ്ങള്‍ ഉപയോഗിച്ച് ജോഗീന്ദര്‍ വീണ്ടും ലൈംഗിക ബന്ധത്തിന് വഴങ്ങാന്‍ ആവശ്യപ്പെടുകയും പണം തട്ടാന്‍ ശ്രമിക്കുകയും ചെയ്യുന്നതായും വനിതാ പോലീസ് ഉദ്യോഗസ്ഥ പരാതിയില്‍ ആരോപിക്കുന്നു. അനുസരിച്ചില്ലെങ്കില്‍ നഗ്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന ജോഗീന്ദര്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ജോഗീന്ദറിന് ഭാര്യയും രണ്ടു മക്കളുമുള്ളതായി കണ്ടെത്തി. പരാതിക്കാരിയായ വനിതാ പോലീസ് ഉദ്യോഗസ്ഥയും വിവാഹിതയാണ്.