മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തില്‍ മികച്ച കഥാപാത്രത്തെ സമ്മാനിച്ച സ്ഫടികത്തിന്റെ രണ്ടാം ഭാഗം നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ച യുവ സംവിധായകന്‍ ബിജു ജെ. കട്ടയ്ക്കലിന് അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പേജില്‍ രൂക്ഷ വിമര്‍ശം. ക്ലാസിക്ക് എന്ന് വിളിക്കാവുന്ന സ്ഫടികത്തെ നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് ആരാധകരുടെ വിമര്‍ശം. സിനിമയുടെ പേരുമാറ്റണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
മോഹന്‍ലാല്‍- ഭദ്രന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സ്ഫടികത്തിന് രണ്ടാം ഭാഗമായി സ്ഫടികം 2 ഇരുമ്പന്‍ ഒരുക്കുമെന്ന് കഴിഞ്ഞ ദിവസമാണ് ബിജു പ്രഖ്യാപിച്ചത്. യുവേഴ്സ് ലവിങ്ലി എന്ന ചിത്രമൊരുക്കിയ ബിജുവിന്റെ രണ്ടാമത്തെ സിനിമയാണിത്.
ആടുതോമയുടെ മകന്‍ ഇരുമ്പന്‍ സണ്ണിയുടെ കഥ സ്ഫടികം 2 പറയുമെന്നും മലയാളത്തിന്റെ യുവ സൂപ്പര്‍താരമാണ് ചിത്രത്തില്‍ നായകനാനയി എത്തുകയെന്നും സംവിധായകന്‍ പറയുന്നു. സ്ഫടികത്തിലെ സില്‍ക്ക് സ്മിത അവതരിപ്പിച്ച ലൈലയുടെ മകളായി ബോളിവുഡ് താരം സണ്ണി ലിയോണും ചിത്രത്തിലുണ്ടാകും. ഹോളിവുഡ് നിര്‍മാണക്കമ്പനിയായ മൊമന്റം പിക്ചേഴ്സ് നിര്‍മാണത്തില്‍ സഹകരിക്കുമെന്നും സംവിധായകന്‍ വെളിപ്പെടുത്തി.

സ്ഫടികത്തിന്റെ രണ്ടാം ഭാഗം ഒരുക്കാന്‍ നേരത്തെ നീക്കമുണ്ടായിരുന്നെങ്കിലും അത്തരമൊരു തുടര്‍ച്ച സ്ഫടികം ആവശ്യപ്പെടുന്നില്ലെന്നായിരുന്നു ഭദ്രന്റെ നിലപാട്.
സ്ഫടികം ഒന്നേയുള്ളൂ അതു സംഭവിച്ചു കഴിഞ്ഞു. മോനേ ഇത് എന്റെ റെയ്ബാന്‍ ഗ്ലാസ്. അതിലെങ്ങാനും നീ തൊട്ടാല്‍ എന്നാണ് പുതിയ നീക്കെത്തെ കുറിച്ച് അദ്ദേഹത്തിന്റെ കമന്റ്.