Sorry, you need to enable JavaScript to visit this website.

ഇന്ധന വിലവര്‍ധനക്കെതിരെ വ്യാപക പ്രതിഷേധം; കേരളത്തില്‍ ഹര്‍ത്താല്‍ പൂര്‍ണം

ദല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്ഘട്ടില്‍നിന്ന് രാംലീല മൈതാനത്തേക്ക് നടത്തിയ മാര്‍ച്ച്.
 
ന്യൂദല്‍ഹി/തിരുവനന്തപുരം- ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് തുടങ്ങി. കോണ്‍ഗ്രസ് പ്രഖ്യാപിച്ച ബന്ദിന് എന്‍.സി.പി, ഡി.എം.കെ, സമാജ് വാദി പാര്‍ട്ടി എന്നിവയടക്കം 20 പാര്‍ട്ടികള്‍ പിന്തുണക്കുന്നുണ്ട്. കര്‍ണാടകയില്‍ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈയില്‍ അക്രമ സംഭവങ്ങളുണ്ടായാല്‍ പൂര്‍ണ ഉത്തരവാദിത്തം മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനക്കായിരിക്കുമെന്ന് കാണിച്ച് പോലീസ് നോട്ടീസ് നല്‍കി.

കേരളത്തില്‍ ഹര്‍ത്താല്‍ സമാധാനപരമാണ്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് എല്‍.ഡി.എഫ്, യു.ഡി.എഫ് ഹര്‍ത്താല്‍. പ്രളയബാധിത മേഖലകളെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയതായി ഇരു മുന്നണികളുടെയും നേതൃത്വം അറിയിച്ചു.

Latest News