പ്രളയ ദുരിതത്തിനു പിന്നാലെ പകര്‍ച്ചാവ്യാധികളുടെ ഭീഷണിയിലാണ് കേരളം. ഈ സമയത്ത് വേഗത്തില്‍ പടര്‍ന്നു പിടിക്കുന്ന ഒരു പകര്‍ച്ചാ വ്യാധിയാണ് ഡെങ്കിപ്പനി. ഈ പനി എന്താണെന്നും എങ്ങനെ തടയാമെന്നും ലളിതമായി വിശദീകരിക്കാന്‍ പൊതുജനാരോഗ്യ പ്രവര്‍ത്തകനും കൊച്ചി വി.പി.എസ് ലെയ്കഷോര്‍ ആശുപത്രിയിലെ ഡോക്ടറുമായ നെല്‍സണ്‍ ജോസഫ് തയാറാക്കിയ സചിത്ര ട്രോളുകള്‍ നോക്കൂ...
രോഗം പരത്തുന്നത് ഇഡിസ് ഇജിപ്തി ഇനത്തില്‍പ്പെട്ട കൊതുകുകളാണ്. ഈഡിസ് ആല്‍ബോപിക്റ്റസ് ഇനവും ഇതില്‍പ്പെടും.
കൊതുകുകള്‍ പെരുകുന്നു വഴികള്‍: ഈര്‍പ്പം, കെട്ടിനില്‍ക്കുന്ന വെള്ളം. ഏഴു ദിവസം കൊണ്ട് ഇവ പെരുകും.
ഡെങ്കി വൈറസുകള്‍ നാലിനമുണ്ട്. കൊതുകിലൂടെയാണ് മനുഷ്യ ശരീരത്തിലെത്തുക. ഇവയില്‍ ഏതെങ്കിലും ഒന്നിലൂടെ രോഗം പിടിപെട്ടവര്‍ക്ക് വീണ്ടും അസുഖം വരാനും സാധ്യതയുണ്ട്.
ഡെങ്കിബാധയുടെ ലക്ഷണങ്ങള്‍: കടുത്ത പനി, കഠിനമായ തലവേദന, കണ്ണിനു പിന്നില്‍ വേദന, ശരീരത്തില്‍ ചുവന്ന പാടുകള്‍, പേശികള്‍ക്കും സന്ധികള്‍ക്കും വേദന.
വ്യാജ പ്രചരണം കരുതിയിരിക്കുക. ഡെങ്കിക്ക് മരുന്നില്ല, ചികിത്സയില്ല എന്ന വാദം തെറ്റാണ്. ചികിത്സയിലൂടെ ഭേദപ്പെടുത്താവുന്ന രോഗമാണിതും. എല്ലാ പനിയും ഡെങ്കിയല്ല. കൃത്യമായ രോഗനിര്‍ണയവും ചികിത്സയുമാണ് അത്യാവശ്യം.
തടയാനും മാര്‍ഗമുണ്ട്. കൊതുക് കടിക്കാതെ സൂക്ഷിക്കുക. നല്ല ഭക്ഷണം കഴിക്കുക, ധാരാളം ശുദ്ധജലം കുടിക്കുക, നന്നായി വിശ്രമിക്കുക.
ഒരിക്കലും സ്വയം ചികിത്സയ്ക്ക് മുതിരരുത്. വ്യാജ വൈദ്യന്‍മാരില്‍ നിന്നും അകലം പാലിക്കുക.
മലിനജലത്തില്‍ പെരുകുന്ന സാധാരണ കൊതുകുകളില്‍ നിന്ന് വ്യത്യസ്തമായി ഡെങ്കി പടര്‍ത്തു ഈഡിസ് കൊതുകുകള്‍ ശുദ്ധജലത്തിലാണ് മുട്ടയിട്ട് പെരുകുക. പകല്‍ സമയങ്ങളിലെ കടിക്കൂ.
തടയാന്‍ ഫലപ്രദമായ മാര്‍ഗങ്ങളിലൊന്ന് ആഴ്ചയില്‍ ഒരിക്കല്‍ ഡ്രൈ ഡേ ആചരിക്കുക എന്നതാണ്. കെട്ടി നിര്‍ത്തിയിരിക്കുന്ന വെള്ളം ആഴ്ചയിലൊരിക്കല്‍ മാറ്റുക. പരിസരം വൃത്തിയായി സൂക്ഷിക്കുക.