ബെംഗളൂരു - രാമേശ്വരം കഫേ സ്ഫോടനക്കേസിലെ മുഖ്യപ്രതിയെ ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്തു. കര്‍ണാടകയിലെ ബെല്ലാരി ജില്ലയില്‍ നിന്നാണ് ഷബീര്‍ എന്ന പ്രതിയെ പിടികൂടിയതെന്നാണ് പുറത്ത് വരുന്ന വിവരം.
ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ എന്‍ ഐ എ കസ്റ്റഡിയിലെടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ എന്‍ ഐ എ സ്വീകരിക്കും. മാര്‍ച്ച് ഒന്നിനായിരുന്നു രാമേശ്വരം കഫേയില്‍ സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റിരുന്നു. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ചിരുന്ന കേസ് പിന്നീട് എന്‍ ഐ എയ്ക്ക് വിടുകയായിരുന്നു. പ്രതിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട അന്വേഷണ സംഘം ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.