ചെന്നൈ- പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരേ നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ് രംഗത്തുവന്നു. സാമൂഹിക ഐക്യം ഇല്ലാതാക്കുന്ന സി.എ.എ പോലുള്ള ഒരു നിയമവും നടപ്പാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് വിജയ് സമൂഹമാധ്യമത്തില്‍ കുറിച്ചു.
തമിഴ്നാട്ടില്‍ സി.എ.എ നടപ്പാക്കില്ലെന്ന് ഉറപ്പ് നല്‍കണമെന്നും വിജയ് ആവശ്യപ്പെട്ടു. പാര്‍ട്ടി രൂപവത്കരിച്ച ശേഷമുളള ആദ്യ രാഷ്ട്രീയ പ്രതികരണമാണ് സി.എ.എ വിഷയത്തില്‍ വിജയ് നടത്തുന്നത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ നിയമഭേദഗതി നിലവില്‍വരുന്നവിധം വിജ്ഞാപനമിറക്കിയത്. പാര്‍ലമെന്റ് പാസ്സാക്കിയ പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തതോടെ നിയമം പ്രാബല്യത്തിലായി.