ഗാസ - ഇസ്രായില്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഖാന്‍ യൂനിസില്‍ ഇസ്രായില്‍ സൈന്യം ബോംബെറിഞ്ഞു. അല്‍റിയാദ് പള്ളിയിലാണ് ബോംബാക്രമണം. ആക്രമണത്തില്‍ പള്ളിക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആളപായമുണ്ടോ എന്ന് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല.