പാക്കിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യം, കര്‍ണാടകയില്‍ മൂന്നു പേര്‍ പിടിയില്‍

ബംഗളൂരു- രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിച്ചതിനെ തുടര്‍ന്ന് പാക്കിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യം മുഴക്കിയ സംഭവത്തില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 27 ന് വിധാന്‍ സൗധത്തിലായിരുന്നു സംഭവം.
മുഹമ്മദ് നാഷുപദി, മുനവ്വര്‍, ഇല്‍താസ് എന്നിവരാണ് പിടിയിലായത്. കര്‍ണാടക ടെലിവിഷന്‍ ചാനലുകള്‍ സംഭവം നിരന്തരം സംപ്രേഷണം ചെയ്തതോടെ വന്‍ വിവാദമുണ്ടായിരുന്നു.

 

Latest News