സ്പാനിഷ് ടൂറിസ്റ്റിനെ കൂട്ടബലാത്സംഗം  ചെയ്ത സംഭവം; നാലുപേര്‍ അറസ്റ്റില്‍

ന്യൂദല്‍ഹി-ഝാര്‍ഖണ്ഡില്‍ സ്പാനിഷ് ബ്ലോഗറെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍. സംഘത്തിലെ എല്ലാവരെയും തിരിച്ചറിഞ്ഞെന്നും ബാക്കിയുള്ളവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.പത്ത് പേരടങ്ങുന്ന സംഘമാണ് വിദേശ വനിതയെ കൂട്ടബലാത്സംഗം ചെയ്തത്. ഝാര്‍ഖണ്ഡിലെ ദുംകയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഭര്‍ത്താവിനൊപ്പം അവധി ആഘോഷിക്കാന്‍ ഇന്ത്യയില്‍ എത്തിയതായിരുന്നു യുവതി. ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലെത്തിയ ഇരുവരും ഹന്‍സ്ദിഹ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ദുംകയിലെ 'കുഞ്ഞി' ഗ്രാമത്തിലെ ടെന്റിലാണ് താമസിച്ചിരുന്നത്.
വെള്ളിയാഴ്ച ദമ്പതികള്‍ ബിഹാറിലെ ഭഗല്‍പൂരിലേക്ക് പോകുന്നതിനിടെയാണ് യുവതി പീഡനത്തിനിരയായത്. ക്രൂര പീഡനത്തിനിരയായ യുവതി ഇപ്പോള്‍ സരയാഹട്ടിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭര്‍ത്താവിന്റെ പരാതിയില്‍ പോലീസ് കേസെടുക്കുകയായിരുന്നു.

Latest News