Sorry, you need to enable JavaScript to visit this website.

നടി വരലക്ഷ്മി ശരത്കുമാറിന്റെ വിവാഹനിശ്ചയം കഴിഞ്ഞു

മുംബൈ- നടിയും ശരത്കുമാറിന്റെ മകളുമായ വരലക്ഷ്മി ശരത്കുമാറിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. നിക്കോളായ് സച്ച്‌ദേവ് ആണ് പ്രതിശ്രുത വരന്‍. മുംബൈയില്‍ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു വിവാഹ നിശ്ചയം.

നടിയും ശരത് കുമാറിന്റെ ഭാര്യയുമായ രാധിക ശരത് കുമാര്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് വരലക്ഷ്മിയുടെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന വിവരം അറിയിച്ചത്. വിവാഹനിശ്ചയത്തില്‍ നിന്നുള്ള ചിത്രങ്ങളും രാധിക പങ്കുവെച്ചിട്ടുണ്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. താരങ്ങള്‍ ഉള്‍പ്പടെ നിരവധിയാളുകളാണ് വരലക്ഷ്മിക്കും നിക്കോളയ്ക്കും ആശംസകളുമായി എത്തുന്നത്.

നടന്‍ ശരത്കുമാറിന്റെ ആദ്യ ഭാ?ര്യ ഛായയിലെ മകളാണ് വരലക്ഷ്മി. ഈ ദമ്പതിമാര്‍ക്ക് വരലക്ഷ്മിക്ക് പുറമേ പൂജ എന്ന മകള്‍ കൂടിയുണ്ട്.

 

Latest News