Sorry, you need to enable JavaScript to visit this website.

നിര്‍മാതാവിനൊപ്പം കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടു- നടി അങ്കിത ലോഖണ്ടെ

മുംബൈ- ഒരു ദക്ഷിണേന്ത്യന്‍ സിനിമയില്‍ അഭിനയിക്കാനുള്ള ഓഡിഷന് പോയിരുന്നുവെന്നും അവസരം ലഭിക്കാന്‍ നിര്‍മാതാവിനൊപ്പം കിടക്ക പങ്കിടണമെന്ന്് ആവശ്യപ്പെട്ടതായും നടി അങ്കിത ലോഖണ്ടെ.

ടെലിവിഷനിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അങ്കിത ലോഖണ്ടെ.
ഒരു ദക്ഷിണേന്ത്യന്‍ ഭാഷാ ചിത്രത്തിന്റെ ഓഡിഷന് പോയപ്പോഴായിരുന്നു സംഭവം. ആവശ്യപ്പെട്ട പണം റെഡിയാണെന്ന് പറഞ്ഞ് പിന്നീടൊരു ഫോണ്‍കോള്‍ വന്നു. ഇത്രയും ലളിതമായി ഇതെങ്ങനെ സംഭവിച്ചു എന്നോര്‍ത്ത് ഒന്ന് ആശയക്കുഴപ്പത്തിലായിരുന്നു താന്‍ അപ്പോള്‍. അവിടെ പോയിനോക്കിയപ്പോള്‍ തന്റെ കോഡിനേറ്ററെ പുറത്തിരുത്തി തന്നോടുമാത്രം മുറിക്കകത്തേക്കുവരാനാണ് പറഞ്ഞത്. നിങ്ങള്‍ വിട്ടുവീഴ്ച ചെയ്യേണ്ടിവരും എന്നാണ് അവിടെനിനിന്നയാള്‍ പറഞ്ഞതെന്നും അങ്കിത പറഞ്ഞു.

'എനിക്കപ്പോള്‍ 19 വയസുമാത്രമാണ് ഉണ്ടായിരുന്നത്. നല്ലൊരു നടിയാവുകയായിരുന്നു എന്റെ സ്വപ്നം. ആ സമയത്ത് എന്തുതരത്തിലുള്ള വിട്ടുവീഴ്ചയാണ് ചെയ്യേണ്ടതെന്ന് ഞാന്‍ തിരിച്ചുചോദിച്ചു. ആ സിനിമയുടെ നിര്‍മാതാവിനൊപ്പം കിടക്ക പങ്കിടുകയാണ് വേണ്ടതെന്ന വളച്ചുകെട്ടില്ലാത്ത മറുപടിയാണ് എനിക്ക് ലഭിച്ചത്. നിങ്ങളുടെ നിര്‍മാതാവിന് കഴിവുള്ള നടിയെയല്ല, മറിച്ച് കൂടെ കിടക്കാനുള്ള ഒരുവളെയാണ് വേണ്ടതെന്നും എന്നെ ആ കൂട്ടത്തില്‍പ്പെടുത്തേണ്ടെന്നും പറഞ്ഞ് ഞാന്‍ അവിടെ നിന്ന് ഇറങ്ങിപ്പോരുകയായിരുന്നു.' അങ്കിത കൂട്ടിച്ചേര്‍ത്തു.

ബിഗ് ബോസ് 17-ാം സീസണിലെ മത്സരാര്‍ഥികളായിരുന്നു അങ്കിതയും ഭര്‍ത്താവ് വിക്കി ജയിനും. അങ്കിത ആദ്യ നാല് മത്സരാര്‍ത്ഥികളുടെ പട്ടികയില്‍ ഇടംപിടിച്ചപ്പോള്‍ വിക്കി ഗ്രാന്‍ഡ് ഫിനാലേക്ക് തൊട്ടുമുമ്പ് പുറത്തായി. 2019-ല്‍ പുറത്തിറങ്ങിയ മണികര്‍ണികയിലൂടെയാണ് അങ്കിത ബിഗ് സ്‌ക്രീനില്‍ തുടക്കമിട്ടത്.

 

 

Latest News