വെസ്റ്റ് ബാങ്കില്‍ രണ്ട് ഇസ്രായിലികള്‍ വെടിയേറ്റ് മരിച്ചു

വെസ്റ്റ് ബാങ്ക്- അധിനിവേശ വെസ്റ്റ് ബാങ്കില്‍ നടന്ന ആക്രമണത്തില്‍ രണ്ട് ഇസ്രായിലികള്‍ വെടിയേറ്റ് മരിച്ചു. ഗാസയില്‍ യുദ്ധം രൂക്ഷമായിരിക്കെയാണ് വെസ്റ്റ് ബാങ്കിലെ പുതിയ സംഭവം.
ഉടന്‍ തന്നെ ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് എമര്‍ജന്‍സി സര്‍വീസ് അറിയിച്ചു.
ഫലസ്തീന്‍ പ്രദേശത്തെ എലി സെറ്റില്‍മെന്റിന് സമീപമുള്ള പെട്രോള്‍ സ്‌റ്റേഷനിലായിരുന്നു വെടിവെപ്പ്.  നിറയൊിഴിച്ച ഭീകരനെ കൊലപ്പെടുത്തിയതായി ഇസ്രായേല്‍ സൈന്യം പറഞ്ഞു.

 

Latest News