ചെന്നൈ- സിനിമയില്‍ നിന്ന് ഇടവേളയെടുത്ത പ്രമുഖ തെന്നിന്ത്യന്‍ താരം സമീറ റെഡ്ഡി തിരികെ വീണ്ടും ആക്ടീവ് ആകുന്നത് സോഷ്യല്‍ മീഡിയയിലൂടെയാണ്. തന്റെ അഭിപ്രായങ്ങളും നിലപാടുകളും പങ്കുവയ്ക്കുകയും ബോഡി പോസിറ്റിവിറ്റിയെക്കുറിച്ച് ധാരാളം സംസാരിക്കാറുമുണ്ട് താരം.
ഇന്ന് സോഷ്യല്‍ മീഡിയയില്‍ 'മെസി മമ്മ' എന്നാണ് സമീറയെ അറിയപ്പെടുന്നത്. തന്റെ കരിയറില്‍ നേരിടേണ്ടിവന്ന ബോഡി ഷെയ്മിംഗിനെക്കുറിച്ചും പ്ലാസ്റ്റിക് സര്‍ജറി നടത്താന്‍ പറഞ്ഞതിനെക്കുറിച്ചുമൊക്കെ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഒരു തമിഴ് മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ശരീരം വണ്ണമില്ലാത്തതുകൊണ്ട് താന്‍ മുന്‍പ് വലിയ രീതിയില്‍ ബോഡി ഷെയ്മിംഗ് നേരിട്ടിരുന്നെന്നും താരം വ്യക്തമാക്കി. കൂടാതെ മാറിടത്തിന് വലിപ്പം കൂട്ടുവാന്‍ വേണ്ടി തന്നെ പലരും നിര്‍ബന്ധിച്ചിട്ടുണ്ടെന്നും സമീറ റെഡ്ഡി വെളിപ്പെടുത്തി.
പത്ത് വര്‍ഷം മുമ്പത്തെ അവസ്ഥ ഭ്രാന്തമായിരുന്നു. എല്ലാവരും പ്ലാസ്റ്റിക് സര്‍ജറി ചെയ്യുമായിരുന്നു. ബൂബ് ജോബും നോസ് ജോബുമൊക്കെ ചെയ്യുമായിരുന്നു. എനിക്ക് എപ്പോഴും മാറിടത്തില്‍ പാഡ് ഉപയോഗിക്കേണ്ടി വന്നിരുന്നു. എന്നോട് ബൂബ് ജോബ് ചെയ്യാന്‍ പറഞ്ഞു. പലവട്ടം. പക്ഷേ ഞാന്‍ അത് ചെയ്തില്ല. അതില്‍ ഞാന്‍ ഇന്ന് സന്തോഷിക്കുന്നു. സര്‍ജറികള്‍ ചെയ്യുന്നവരുണ്ട്. അത് അവരുടെ തെരഞ്ഞെടുപ്പാണ്. അതില്‍ അവര്‍ക്ക് സന്തോഷം ലഭിക്കുന്നുണ്ടെങ്കില്‍ ആകാം. ജീവിക്കൂ ജീവിക്കാന്‍ അനുവദിക്കൂ എന്നാണ് എനിക്ക് പറയാനുള്ളത്'. - സമീറ റെഡ്ഡി പറഞ്ഞു.