Sorry, you need to enable JavaScript to visit this website.

തെല്‍അവീവിലെ സംഘര്‍ഷത്തിനു പിന്നില്‍ ബന്ദികളുടെ കുടുംബക്കാരല്ലെന്ന് ഇസ്രായില്‍ പോലീസ്

തെല്‍അവീവ്-ബന്ദികളുടെ കുടുംബങ്ങളുമായി ബന്ധമില്ലാത്ത ഒരു കൂട്ടമാളുകളാണ് ശനിയാഴ്ച രാത്രി തെഅവീവില്‍ നടന്ന പ്രതിഷേധത്തിനിടെ പോലീസിനെ ഏറ്റുമുട്ടലിലേക്ക് വലിച്ചിഴച്ചതെന്ന് ഇസ്രായില്‍ പോലീസ് മേധാവി കോബി ഷബ്തായ് കുറ്റപ്പെടുത്തി.
ഒക്ടോബര്‍ 7 ന് ശേഷം സമൂഹത്തില്‍  വലിയ മുറിവ് രൂപപ്പെട്ടുവെന്നും സങ്കീര്‍ണമായ സാഹചര്യത്തില്‍ പൊതു ക്രമസമാധാനപാലനവും ആവശ്യമായ അനുകമ്പയും തമ്മിലുള്ള സന്തുലിതാവസ്ഥ കണ്ടെത്തേണ്ടത് തങ്ങളുടെ കടമയാണെന്നും പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ ഷബ്തായ് പറഞ്ഞു.
ബന്ദികളാക്കിയവരുടെയും കൊല്ലപ്പെട്ടവരുടെയും കുടുംബാംഗങ്ങള്‍ക്കും പോലീസുമായുള്ള ഏറ്റുമുട്ടലില്‍ പരിക്കേറ്റിരുന്നു. തങ്ങളുടെ വേദന പ്രകടിപ്പിക്കാന്‍ വരുന്ന ബന്ദിയുടെ മാതാവിനെയോ ബന്ധുക്കളെയോ ഉപദ്രവിക്കാന്‍ തങ്ങളാരും അനുവദിക്കില്ലെന്നും ഷബ്തായ് പറഞ്ഞു.
ബന്ദികളുടെ കുടുംബങ്ങളുമായി ബന്ധമില്ലാത്ത ഒരു ഗ്രൂപ്പാണ് അക്രമത്തിന് പിന്നിലെന്നാണ് പോലീസ് മേധാവി കുറ്റപ്പെടുത്തുന്നത്.  

അതിനിടെ, യുദ്ധം 143 ദിനം പിന്നിട്ടിട്ടും ബന്ദിമോചനത്തില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ നെതന്യാഹു സര്‍ക്കാറിനെതിരെ പ്രതിഷേധം കൂടുതല്‍ ശക്തമാക്കാന്‍ ഒരുങ്ങുകയാണ് ബന്ദികളുടെ ബന്ധുക്കള്‍. നാലുനാള്‍ നീണ്ടുനില്‍ക്കുന്ന പ്രതിഷേധ മാര്‍ച്ച് ഗാസ അതിര്‍ത്തിയില്‍നിന്ന് ആരംഭിച്ച് ജറൂസലമില്‍ അവസാനിക്കും. ബുധനാഴ്ച തുടങ്ങുന്ന മാര്‍ച്ച് ശനിയാഴ്ചയാണ് സമാപിക്കുക.
ഖത്തറില്‍ ബന്ദിമോചനത്തിനുള്ള ചര്‍ച്ച നടക്കുന്നതിനിടയിലാണ് പ്രതിഷേധ മാര്‍ച്ചുമായി ബന്ദികളുടെ ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തുവരുന്നത്. എന്നതാണ് ശ്രദ്ധേയം. ഇസ്രായിലിന് നേട്ടമില്ലാത്ത ബന്ദിമോചന കരാറിനെ എതിര്‍ക്കുമെന്ന് ധനമന്ത്രി ബെസാലെല്‍ സ്‌മോട്രിച്ച് ഞായറാഴ്ച പറഞ്ഞിരുന്നു.
ബുധനാഴ്ച ആരംഭിക്കുന്ന മാര്‍ച്ചില്‍ ബന്ദികളുടെ കുടുംബങ്ങള്‍ക്ക് പുറമേ പൊതുജനങ്ങളെയും പങ്കെടുപ്പിക്കുമെന്ന് ബന്ദികളുടെയും കാണാതായവരുടെയും ഫോറം അറിയിച്ചു.
ബുധനാഴ്ച റെയിം പാര്‍ക്കിങ്ങില്‍ നിന്ന് ആരംഭിച്ച് സെദറോത്തിലൂടെയാണ് മാര്‍ച്ച് കടന്നുപോകുക. നഗരത്തിലെ പോലീസ് സ്‌റ്റേഷന് സമീപം പൊതുയോഗം നടക്കും. തുടര്‍ന്ന്, കിരിയാത് ഗാട്ട്, ബെയ്ത് ഗുവ്രിന്‍, ബെയ്ത്ത് ഷെമേഷ് എന്നിവിടങ്ങളിലേക്ക് മാര്‍ച്ച് തുടരും. ശനിയാഴ്ച ജറുസലേമില്‍ സമാപിക്കും. ബന്ദികളെ തിരിച്ചെത്തിക്കല്‍ ഇസ്രായില്‍ ജനതയുടെ ദേശീയ ഉത്തരവാദിത്ത മാണെന്ന് ഫോറം ചൂണ്ടിക്കാട്ടി.

 

Latest News