ന്യൂയോർക്ക്- ഫലസ്തീനിൽ ഇസ്രായിൽ നടത്തുന്നത് വംശഹത്യയാണെന്നും ഇതിൽ തനിക്ക് പങ്കില്ലെന്നും വിളിച്ചുപറഞ്ഞ് അമേരിക്കയിലെ ഇസ്രായിൽ എംബസിക്ക് മുന്നിൽ യു.എസ് എയർഫോഴ്സ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി. സ്വയം തീ കൊളുത്തിയാണ് 25കാരനായ ആരേൺ ബുഷ്ലേൻ ജീവനൊടുക്കിയത്. അമേരിക്കൻ ഉദ്യോഗസ്ഥരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഫ്രീ ഫലസ്തീൻ എന്ന് മുദ്രാവാക്യം വിളിച്ചാണ് ഇദ്ദേഹം തീ കൊളുത്തിയതെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാസയിലെ ഇസ്രായിൽ അടിച്ചമർത്തലിനെ 'വംശഹത്യ' എന്ന് വിളിച്ച ശേഷം, താൻ ചെയ്യുന്നത് ഫലസ്തീൻ ജനതയുടെ കഷ്ടപ്പാടുകൾ പോലെ കഠിനമല്ലന്നും അദ്ദേഹം പറഞ്ഞു. ഇസ്രായിൽ-ഹമാസ് യുദ്ധം നാലാം മാസത്തിലേക്ക് കടക്കുന്നതിനിടെയാണ് സംഭവം.
ഫലസ്തീൻ ജനതക്ക് നേരെയുള്ള വംശഹത്യയിൽ പ്രതിഷേധിച്ച് വൻതോതിലുള്ള പ്രതിഷേധത്തിന് ഇറങ്ങുകയാണെന്ന സന്ദേശം ജീവനൊടുക്കുന്നതിന് മുമ്പ് മാധ്യമങ്ങൾക്ക് ബുഷ്നേൽ അയച്ചതായും റിപ്പോർട്ടുണ്ട്.
ഞായറാഴ്ച രാവിലെ ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലും ബുഷ്ലേൻ ഫലസ്തീനിലെ ഇസ്രായിൽ വംശഹത്യക്ക് എതിരെ നിലപാട് സ്വീകരിച്ചിരുന്നു.
അടിമത്തകാലത്ത് ജീവിച്ചിരുന്നെങ്കിൽ ഞാൻ എന്തുചെയ്യുമെന്ന് നമ്മളിൽ പലരും സ്വയം ചോദിക്കാൻ ഇഷ്ടപ്പെടുന്നു. വംശീയ വേർതിരിവ് നടപ്പിലാക്കുകയോ നിയമവിധേയമാക്കുകയോ ചെയ്യുന്ന ജിം ക്രോ സൗത്തിനെ പിന്തുണക്കുമോ. എന്റെ രാജ്യം വംശഹത്യ നടത്തുകയാണെങ്കിൽ ഞാൻ എന്തുചെയ്യും?. എന്നാൽ നിങ്ങൾ ഇപ്പോൾ നിങ്ങൾ അത് ചെയ്യുന്നുവെന്നാണ് ഉത്തരം.
അതേസമയം, കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങളും സേവന നിബന്ധനകളും ലംഘിച്ചതിന് വീഡിയോ അധികൃതർ നീക്കം ചെയ്തു.
'ഞാൻ ഇനി വംശഹത്യയിൽ പങ്കാളിയാകില്ല. ഞാൻ അങ്ങേയറ്റം പ്രതിഷേധത്തിൽ ഏർപ്പെടാൻ പോകുകയാണ്, 'ഇസ്രായേൽ എംബസിയിലേക്ക് നടക്കുന്നതിനിടെ അദ്ദേഹം വിളിച്ചുപറഞ്ഞു. തന്റെ ശരീരത്തിലേക്ക് ദ്രാവകം ഒഴിച്ച ശേഷം സ്വയം തീകൊളുത്തുകയും ചെയ്തു. അവസാന നിമിഷം വരെ ഫലസ്തീനെ സ്വതന്ത്രമാക്കുക എന്ന് അദ്ദേഹം വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.