ആശുപത്രിയിൽ ജോലി തേടിയെത്തിയ നഴ്‌സിംഗ് യുവതിയെ ബലാത്സംഗം ചെയ്തു; ഡോക്ടർ അറസ്റ്റിൽ

ലഖിംപൂർ - ജോലി തേടിയെത്തിയ നഴ്‌സിംഗ് യുവതിയെ ഡോക്ടർ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായി പരാതി. അസമിലെ ലഖിംപൂരിലാണ് സംഭവം. ഡോക്ടറുടെ ഹോസ്പിറ്റലിൽ നഴ്‌സിങ് ജോലി തേടി എത്തിയതായിരുന്നു യുവതിയെന്ന് പോലീസ് പറഞ്ഞു. 
 പീഡനവും ബലാത്സംഗ ശ്രമവും സംബന്ധിച്ച യുവതിയുടെ പരാതിയിലാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്. പ്രതിയെ ചോദ്യം ചെയ്ത് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു.
 

Latest News