ന്യൂദല്‍ഹി- തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഏതു നിമിഷവും സംഭവിക്കാനിരിക്കെ, 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക അടുത്തയാഴ്ച പുറത്തിറക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തമാസം നടക്കാനിരിക്കെയാണ് 100 പേരുടെ ആദ്യഘട്ട പട്ടിക ബി.ജെ.പി. പുറത്തിറക്കുന്നത്. പട്ടിക വ്യാഴാഴ്ച പുറത്തിറക്കിയേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പാര്‍ട്ടിയുടെ ഏറ്റവും ഉന്നത നേതാക്കളായ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തര മന്ത്രി അമിത് ഷായും ആദ്യഘട്ട പട്ടികയില്‍ ഉള്‍പ്പെടുമെന്നാണ് സൂചന. ബി.ജെ.പിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി വ്യാഴാഴ്ച യോഗം ചേരുമെന്നാണ് സൂചന. യോഗത്തിന് ശേഷം 100 പേരുടെ പട്ടിക പുറത്തിറക്കുമെന്നാണ് ബി.ജെ.പി. വൃത്തങ്ങള്‍ അറിയിച്ചത്.