Sorry, you need to enable JavaScript to visit this website.

ചന്ദ്രനില്‍ ബഹിരാകാശ പേടകം എത്തിച്ച് അമേരിക്കന്‍ സ്വകാര്യ കമ്പനി ചരിത്രം സൃഷ്ടിച്ചു

ഹൂസ്റ്റണ്‍ - ചന്ദ്രനില്‍ ബഹിരാകാശ പേടകം എത്തിക്കുന്ന ലോകത്തിലെ ആദ്യ വാണിജ്യ സ്ഥാപനമായി ഒരു അമേരിക്കന്‍ കമ്പനി ചരിത്രം സൃഷ്ടിച്ചു.
ഹൂസ്റ്റണ്‍ ആസ്ഥാനമായുള്ള ബഹിരാകാശ പര്യവേഷണ സ്ഥാപനമായ ഇന്റ്റിയൂട്ടീവ് മെഷീന്‍സ് എന്ന കമ്പനിയാണ് അതിന്റെ ഒഡീസിയസ് റോബോട്ടിനെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം ഇറക്കി ചരിത്രം സൃഷ്ടിച്ചത്. ഞങ്ങളുടെ റോബോട്ട്  ചന്ദ്രന്റെ ഉപരിതലത്തിലാണെന്ന് സംശയമില്ലാതെ ഞങ്ങള്‍ക്ക് സ്ഥിരീകരിക്കാന്‍ കഴിഞ്ഞെന്നും ഈ വാര്‍ത്ത കേട്ട് കമ്പനിയിലെ ജീവനക്കാര്‍ ആഹ്‌ളാദിച്ചെന്നും കമ്പനിയുടെ ഫ്‌ളൈറ്റ് ഡയറക്ടര്‍ ടിം ക്രെയ്ന്‍ പ്രഖ്യാപിച്ചു. യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ, ഒഡീസിയസ് റോബോട്ടില്‍ ആറ് ശാസ്ത്രീയ ഉപകരണങ്ങള്‍ക്കായുള്ള സൗകര്യങ്ങള്‍ വാങ്ങിയിരുന്നു. ബില്‍ നെല്‍സണ്‍ ആണ് അതിന്റെ അഡ്‌നിനിസ്‌ട്രേറ്റര്‍. ഒഡീസിയസ് റോബോട്ടിന്റെ വിക്ഷേപണം വിജയമാണെന്നും ഇന്റ്യൂറ്റീവ് മെഷീന്‍സിന് തന്റെ അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്നുവെന്നും അദ്ദഹം പറഞ്ഞു. മനുഷ്യരാശിയുടെ ചരിത്രത്തിലാദ്യമായി, ഒരു അമേരിക്കന്‍ വാണിജ്യ കമ്പനി ചന്ദ്രനിലേക്ക് യാത്ര നയിച്ചു. നാസയുടെ വാണിജ്യ പങ്കാളിത്തത്തിന്റെ ശക്തിയും വാഗ്ദാനവും കാണിക്കുന്ന ദിവസമാണ് ഇന്ന് - അദ്ദേഹം പറഞ്ഞു. ഒഡീസിയസിന്റെ ഇറക്കം ചന്ദ്രനില്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടായെങ്കിലും ശാസ്ത്രജ്ഞര്‍ അതെല്ലാം വളരെ മികച്ച രീതിയില്‍ കൈകാര്യം ചെയ്തു. റോബോട്ട് ചന്ദ്രനില്‍ നിന്ന് ചിത്രങ്ങളും ഡാറ്റകളും അയച്ചു തുടങ്ങിയിട്ടുണ്ട്. 

 

Latest News