Sorry, you need to enable JavaScript to visit this website.

രാഹുൽ ഗാന്ധിക്ക് തിരിച്ചടി; അമിത് ഷാക്കെതിരായ അപകീർത്തി കേസിൽ രാഹുലിന്റെ ഹർജി തള്ളി ജാർഖണ്ഡ് ഹൈക്കോടതി

റാഞ്ചി - ബി.ജെ.പി നേതാവും കേന്ദ്ര അഭ്യന്തരമന്ത്രിയുമായ അമിത് ഷാക്കെതിരെ നടത്തിയ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക്  തിരിച്ചടി. അമിത് ഷാക്കെതിരായ രാഹുലിന്റെ അപകീർത്തി പരാമർശ കേസിൽ രാഹുൽഗാന്ധിയുടെ ഹർജി ജാർഖണ്ഡ് ഹൈക്കോടതി തള്ളി. 
 വിചാരണക്കോടതി നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. അമിത് ഷാ കൊലപാതക കേസ് പ്രതി എന്നായിരുന്നു രാഹുലിന്റെ പരാമർശം. തുടർന്ന് രാഹുൽ, അമിത് ഷായുടെ പ്രതിച്ഛായ മോശമാക്കിയെന്ന് ആരോപിച്ച് ബി.ജെ.പി നേതാവ് നവീൻ ഝായാണ് കോടതിയെ സമീപിച്ചത്. ഈ കേസ് തള്ളണമെന്ന ആവശ്യമാണ് കോടതി തള്ളിയത്.
 സമാനമായ കേസ് രാഹുലിനെതിരെ യു.പിയിലും നിലവിലുണ്ട്. അമിത് ഷായ്‌ക്കെതിരായ ഈ അപകീർത്തി കേസിൽ യു.പിയിലെ സുൽത്താൻപൂർ കോടതി രാഹുലിന് ജാമ്യം അനുവദിച്ചിട്ടുണ്ട്. 2018-ൽ കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ കൊലപാതക്കേസ് പ്രതിയെന്ന് വിളിച്ചെന്ന് ചൂണ്ടിക്കാട്ടി, ബി.ജെ.പി നേതാവ് വിജയ് മിശ്രയാണ് ഈ കേസ് നല്കിയത്.
 

Latest News