മുതിര്‍ന്ന നടന്മാരായ ധര്‍മ്മേന്ദ്രയുടെയും ഹേമമാലിനിയുടെയും മകള്‍ ഇഷ ഡിയോള്‍ ഈ മാസം ആദ്യം ഫെബ്രുവരി 6 ന് ഭര്‍ത്താവ് ഭരത് തഖ്താനിയുമായി വേര്‍പിരിയുന്നതായി പ്രഖ്യാപിച്ചിരുന്നു. ആ പ്രഖ്യാപനം നടത്തിയതിന് ശേഷമുള്ള തന്റെ ആദ്യ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് താരം പങ്കിട്ടു. വ്യാഴാഴ്ച കാറിനുള്ളില്‍ ഇരിക്കുമ്പോള്‍ തൊപ്പിയും കറുത്ത ടോപ്പും ധരിച്ചുള്ള പടമാണ് പോസ്റ്റ് ചെയ്തത്.
ഫോട്ടോയ്ക്കൊപ്പം, 'എത്ര ഇരുട്ടായാലും സൂര്യന്‍ ഉദിക്കും' എന്ന് എഴുതി, മഞ്ഞ ഹൃദയത്തിന്റെ ഇമോജികളും തിളങ്ങുന്ന സൂര്യനും ചേര്‍ത്തു. നാ തും ജാനോ ന ഹം, യുവാ, ധൂം, കാല്‍, ചുരാ ലിയ ഹേ തുംനേ, നോ എന്‍ട്രി തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ ഇഷ കൈകാര്യം ചെയ്തിരുന്നു.