ഗാസ - ഗാസ മുനമ്പില്‍ ഇസ്രായില്‍ ആക്രമണത്തില്‍ ഫലസ്തീനില്‍ മരിച്ചവരുടെ എണ്ണം 29,410 ആയി. പരിക്കേറ്റവരുടെ എണ്ണം ഏകദേശം 69,465 ആയി. ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 97 ഫലസ്തീനികള്‍ വീരമൃത്യു വരിച്ചതായും ഗാസ മുനമ്പില്‍ ഇസ്രായില്‍ നടത്തിയ ബോംബാക്രമണത്തില്‍ 132 പേര്‍ക്ക് പരിക്കേറ്റതായും ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഗാസ മുനമ്പിലെ വിവിധ പ്രദേശങ്ങളില്‍, പ്രത്യേകിച്ച് തെക്കന്‍ ഗാസ മുനമ്പിലെ ഖാന്‍ യൂനിസ് നഗരത്തില്‍, തുടര്‍ച്ചയായ ബോംബാക്രമണത്തിനും ഉപരോധത്തിനും കൊടുങ്കാറ്റിനും വിധേയമായ, തകര്‍ന്ന വീടുകളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിരവധി മൃതദേഹങ്ങളും പരിക്കേറ്റവരും ഉണ്ടെന്ന് അവര്‍ അറിയിച്ചു.