Sorry, you need to enable JavaScript to visit this website.

കര്‍ഷക പ്രക്ഷോഭത്തിനിടെ കരിമ്പിന്റെ ന്യായവില കേന്ദ്ര സര്‍ക്കാര്‍ ക്വിന്റലിന് 340 രൂപയായി ഉയര്‍ത്തി

ന്യൂദല്‍ഹി - കര്‍ഷക പ്രക്ഷോഭത്തിനിടെ കരിമ്പിന്റെ ന്യായവില കേന്ദ്ര സര്‍ക്കാര്‍ ക്വിന്റലിന് 340 രൂപയായി ഉയര്‍ത്തി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.  പുതിയ നിരക്ക് ഈ വര്‍ഷം ഒക്ടോബര്‍ മുതല്‍ പ്രാബല്യത്തില്‍ വരും. 
കര്‍ഷക പ്രതിഷേധം പ്രതിസന്ധി തീര്‍ത്ത ഘട്ടത്തില്‍ കൂടിയാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. സ്ത്രീ സുരക്ഷയ്ക്കായുള്ള പദ്ധതി 2025-26വരെ തുടരാനും കേന്ദ്രമന്ത്രി സഭാ യോഗത്തില്‍ തീരുമാനിച്ചു. 1179.72 കോടി രൂപയുടെ പദ്ധതിക്കായി 885.49 കോടി രൂപ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും 294.23 കോടി രൂപ നിര്‍ഭയ ഫണ്ടില്‍ നിന്നും നല്‍കും.

 

Latest News