Sorry, you need to enable JavaScript to visit this website.

കുട്ടിപ്പാട്ടുമായി വിനീത്, ലാല്‍ജോസ്, മുക്ത എന്നിവര്‍ ഒന്നിക്കുന്ന 'കുരുവിപാപ്പ'

കൊച്ചി- സീറോ പ്ലസ് എന്റര്‍ടെയിന്‍മെന്റസിന്റെ ബാനറില്‍ ഖാലിദ്. കെ, ബഷീര്‍ കെ. കെ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് വിനീത്, കൈലാഷ്, ലാല്‍ജോസ്, മുക്ത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഷി ജോണ്‍ സംവിധാനം ചെയ്യുന്ന 'കുരുവിപാപ്പ'യിലെ പുതിയ ഗാനം റിലീസായി. മൂത്തുമ്മാന്റെ കോഴി എന്ന് തുടങ്ങുന്ന ഗാനത്തിന് പ്രദീപ് ടോം സംഗീതം നല്‍കിയിരിക്കുന്നു. 

അബ്ദുല്‍ റഹിം യു. കെ, ജാസ്സിം സൈനുലബ്ദീന്‍, മുഹമ്മദ് ഷമീല്‍ എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍. ചിത്രത്തിന്റെ  തിരക്കഥ ഒരുക്കിയിരിക്കുന്നത് ബിസ്മിത്ത് നിലമ്പുര്‍ ജാസ്മിന്‍ ജാസ് എന്നിവരാണ്.

അവഗണനയുടെ തരം തിരിക്കലില്‍ നിന്ന് സ്വന്തം ജീവിതം തന്നെ മടുത്ത നിരാലംബയായ കുരുവി എന്ന പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ കഥയാണ് കുരുവി പാപ്പ പറയുന്നത്. തന്‍ഹ ഫാത്തിമ, മണിക്കുട്ടന്‍, സന്തോഷ് കീഴാറ്റൂര്‍, രാജേഷ് ശര്‍മ്മ, കിച്ചു ടെല്ലസ്, മജീദ്, ഇബ്രാഹിംകുട്ടി, കൊല്ലം സുധി, സിനില്‍ സൈനുദ്ധീന്‍, സീനത്ത്, ജീജ സുരേന്ദ്രന്‍, നിലമ്പൂര്‍ ആയിഷ, രമ്യ പണിക്കര്‍, അതിഥി റായ്, റാഹീല്‍ റഹിം, രമ്യ രാജേഷ്, സിദ്ധാര്‍ഥ് സത്യന്‍, പോളി വടക്കന്‍, അരിസ്റ്റോ സുരേഷ്, സുനില്‍ ശിവറാം, റിയാ ഡേവിഡ്, സുനില്‍ ചാലക്കുടി എന്നിവരും അഭിനയിക്കുന്നു. 

ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ധന്യ പ്രദീപ് എന്നിവരുടെ വരികള്‍ക്ക് പ്രദീപ് ടോം, യൂനസിയോ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കുന്നത്. വിപിന്‍ മോഹന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.

എഡിറ്റര്‍: വി. ടി ശ്രീജിത്, പി. ആര്‍. ഒ: പി. ശിവപ്രസാദ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ബി. സി ക്രിയേറ്റീവ്‌സ്.

Latest News