ദുബായ്- പ്രതിശ്രുത വരന്‍ ശ്രീജുവിനൊപ്പം ദുബായില്‍ കറങ്ങി മീര നന്ദന്‍. പ്രണയദിനം ആഘോഷിക്കാന്‍ വേണ്ടിയാണ് ശ്രീജു ലണ്ടനില്‍ നിന്ന് ദുബായില്‍ എത്തിയത്. ശ്രീജുവിനൊപ്പമുള്ള മീര പങ്കുവച്ച ചിത്രങ്ങള്‍ക്കുനേരെ രൂക്ഷമായ വിര്‍മശനമാണ് ഉയരുന്നത്. ശ്രീജുവിനെ ബോഡി ഷെയിമിംഗ് നടത്തുന്ന കമന്റുകളോട് മീര പ്രതികരിച്ചിട്ടില്ല. ശ്രീജുവും മീരയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ക്ക് നേരെ മുന്‍പും വിമര്‍ശനങ്ങള്‍ ഉയരാറുണ്ട്. കഴിഞ്ഞ വര്‍ഷമായിരുന്നു മീരയുടെ വിവാഹ നിശ്ചയം. ലണ്ടനില്‍ ആണ് ശ്രീജുവിന് ജോലി. ഈവര്‍ഷം വിവാഹം ഉണ്ടാകുമെന്ന് മീര നേരത്തെ വ്യക്തമാക്കിയിരുന്നു. അറേഞ്ച്ഡ് മാര്യേജ് ആണെന്നും മീര പറഞ്ഞിട്ടുണ്ട്. അടുത്തിടെ ശ്രീജുവിനെ കാണാന്‍ മീര ലണ്ടനില്‍ പോയിരുന്നു. ലണ്ടന്‍ യാത്രയുടെ ചിത്രങ്ങളും മീര ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. പത്തുവര്‍ഷം സിനിമയില്‍ സജീവമായിരുന്ന മീര ദുബായില്‍ റേഡിയോ ജോക്കിയാണ്.