Sorry, you need to enable JavaScript to visit this website.

VIDEO രണ്ടാഴ്ചയായി മലയാളം സിനിമകള്‍ കാണുന്നുവെന്ന് വിദ്യ ബാലന്‍; അതിനു ഫലമുണ്ടായി

കൊച്ചി- രണ്ടാഴ്ചയായി മലയാളം സിനിമകള്‍ ആവേശത്തോടെ കാണുകയാണെന്ന് പറഞ്ഞ് നടി വിദ്യ ബാലന്‍ പങ്കുവെച്ച റീല്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
മൂക്കില്ലാ രാജ്യത്ത് എന്ന സിനിമയിലെ പ്രശസ്തമായ രംഗം അനുകരിച്ചുള്ള റിലാണ് നടി പങ്കുവെച്ചിരിക്കുന്നത്. തന്റെ വേരുകളിലേക്കുള്ള തമാശ കലര്‍ന്ന അര്‍ച്ചനയാണിതെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
അശോകന്‍-താഹ കൂട്ടുക്കെട്ടില്‍ 1991ല്‍ റിലീസ് ചെയ്ത ചിത്രമാണ് 'മൂക്കില്ലാ രാജ്യത്ത്'. തിലകന്‍, ജഗതി. സിദ്ദിഖ്, മുകേഷ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ രാജന്‍ പി. ദേവും പപ്പുവും ചേര്‍ന്നഭിനയിച്ച കോമഡി രംഗമാണ് വിദ്യ അവതരിപ്പിച്ചിരിക്കുന്നത്.
'ലവ് മലയാളം സിനിമ' എന്ന ഹാഷ്ടാഗിനൊപ്പമാണ് വിദ്യ റീല്‍ പങ്കുവെച്ചത്. സംഗതി വൈറലായതോടെ അഭിനന്ദനങ്ങളുമായി ഒട്ടേര്‍ പേര്‍ അഭിപ്രായം രേഖപ്പെടുത്തി. കേരളത്തില്‍ വേരുകളുള്ള വിദ്യ ജനിച്ചതും വളര്‍ന്നതും മുംബൈയിലാണ്. പാലക്കാടന്‍ തമിഴാണ് തന്റെ മാതൃഭാഷയെന്ന് വിദ്യ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.
എക്ത കപൂര്‍ നിര്‍മിച്ച സീരിയലിലൂടെയാണ് വിദ്യ അഭിനയരംഗത്തെത്തിയത്. ബോളിവുഡില്‍ പരിണീത എന്ന സിനിമയിലൂടെയാണ് വിദ്യ പ്രശസ്തി നേടുന്നത്. ഡേര്‍ട്ടി പിക്ചര്‍ എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടുകയും ചെയ്തു.
കമലിന്റെ സംവിധാനത്തില്‍ മോഹന്‍ലാലിനെ നായകനാക്കിയ ചക്രം എന്ന സിനിമയില്‍ വിദ്യ അഭിനയിച്ചു തുടങ്ങിയെങ്കിയെങ്കിലും ആ ചിത്രം പൂര്‍ത്തിയായില്ല. പിന്നീട് പൃഥ്വിരാജിനെയും മീര ജാസ്മിനെയും പ്രധാന കഥാപാത്രങ്ങളാക്കി ലോഹിതദാസ് ചക്രം സംവിധാനം ചെയ്തു.

 

 

Latest News