കൊച്ചി- പുതിയ തലമുറയുടെ ചെയ്തികളെ കുറിച്ച് രോഷാകുലനായി നടന്‍ ബാബുരാജ്. ന്യൂജനറേഷന്‍ താരങ്ങള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയര്‍ന്ന് വരാറുള്ളത്. അതില്‍ പ്രധാനം മയക്കുമരുന്ന് ഉപയോഗിച്ച് സിനിമാലൊക്കേഷനില്‍ വരുന്നു എന്നതായിരുന്നു. ശരിക്കും ഇത് സിനിമാ ലൊക്കേഷനില്‍ പരസ്യമായി നടക്കുന്ന കാര്യമാണെന്ന് പറയുകയാണ് നടന്‍ ബാബുരാജ്. നടന്‍ എന്നതിലുപരി താരസംഘടന അമ്മയുടെ എക്സിക്യൂട്ടീവ് അംഗമായിരുന്നു ബാബുരാജ്. ലഹരിമരുന്നുകള്‍ വ്യാപകമായി ഉപയോഗിക്കുന്നവരുടെ ലിസ്റ്റ് അമ്മയുടെ കൈയ്യിലും പോലീസിന്റെ കൈയ്യിലുമൊക്കെ ഉണ്ടെന്നാണ് നടന്‍ പറയുന്നത്. മൂവി വേല്‍ഡ് ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍. സിനിമാ മേഖലയിലെ മയക്കുമരുന്ന് അടക്കമുള്ള ലഹരി ഉത്പന്നങ്ങളുടെ ഉപയോഗം കൂടിയിരിക്കുകയാണ്. നിര്‍മാതാക്കളുടെ അസോസിയേഷനടക്കം സകല സംഘടനകളും ഇതിനെ പറ്റി സംസാരിച്ചിരുന്നു. ഇതിന്റെ ഉപയോഗം വര്‍ധിച്ച് വരികയാണ്. ഇതിന്റെ വലിയൊരു ലിസ്റ്റുണ്ട്. പോലീസിന്റെ കൈയ്യിലും അതുണ്ട്. പിടിക്കപ്പെടുന്നവര്‍ ഇത് ആര്‍ക്ക് വേണ്ടിയാണ് കൊണ്ട് പോകുന്നതെന്ന് വരെ പറയുന്നുണ്ട്. അമ്മയുടെ ഓഫീസിലും ഒരു ലിസ്റ്റുണ്ട്. ഓരോരുത്തരെയും പിടിക്കപ്പെടുമ്പോള്‍ അവന്‍ പറയുകയാണ് ഞാന്‍ മറ്റൊരാള്‍ക്ക് വേണ്ടി കൊണ്ട് പോയതാണെന്ന്. അങ്ങനെ ഒരിക്കല്‍ പിടിക്കപ്പെട്ടയാള്‍ മൊഴി കൊടുത്തത് അനുസരിച്ച് എക്സൈസ് സംഘം ചെയിസ് ചെയ്ത് എത്തിയത് വലിയൊരു നടന്റെ വണ്ടിയുടെ പിന്നാലെയായിരുന്നു. ആ വണ്ടി നിര്‍ത്തി പരിശോധിച്ചിരുന്നെങ്കില്‍ മലയാള ഇന്‍ഡസ്ട്രി അന്ന് തീരുമായിരുന്നു. അതൊക്കെ നഗ്‌നമായ സത്യങ്ങളാണ്. പണ്ടൊക്കെ ഇത് കുറച്ച് ഒളിച്ചാണ് ചെയ്തിരുന്നത്. എല്ലാത്തിനും ഒരു മറവുണ്ടായിരുന്നു. ഇപ്പോള്‍ ആ മറവ് പോയി. പരസ്യമായി ചെയ്യാന്‍ തുടങ്ങി. അതാണ് എന്നെ വേദനിപ്പിക്കുന്നത്. ഒരു വ്യക്തിയ്ക്ക് ഇതൊക്കെ ഉപയോഗിക്കാം. അതായാളുടെ സ്വന്തം ഇഷ്ടത്തിനാണ്. എന്നാലത് ജോലി സ്ഥലത്ത് ഉപയോഗിക്കുമ്പോഴാണ് കുഴപ്പം. ജോലി കഴിഞ്ഞ് പോയിട്ട് ഇഷ്ടമുള്ളത് പോലെ ഉപയോഗിക്കാം. ഇവിടെ നിയമത്തിന് എതിരാണെങ്കിലും പല രാജ്യങ്ങളിലും മയക്കുമരുന്നുകള്‍ ഉപയോഗിക്കാം. ജോലി സ്ഥലത്ത് ചെയ്യാതിരിക്കുക.