ജിദ്ദ- പ്രവാസി മഹല്ല് കൂട്ടായ്മകള്‍ ജീവകാരുണ്യ, സഹായ പ്രവര്‍ത്തനങ്ങളേക്കാള്‍ മഹല്ല് നിവാസികളെ സ്വയംപര്യാപ്തരാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കണമെന്ന് സാമൂഹിക പ്രവര്‍ത്തകനും ഇമേജ് സ്ഥാപക ഡറക്ടറുമായ അഡ്വ. എസ്. മമ്മു അഭിപ്രായപ്പെട്ടു. പല മഹല്ലുകളിലും പ്രവാസികളുടെ അകമഴിഞ്ഞ സഹായത്താല്‍ മഹല്ല് അംഗങ്ങള്‍ മടിയന്മാരായി പോകുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്. സഹായം അര്‍ഹിക്കുന്നവര്‍ക്ക് നല്‍കേണ്ടത് അനിവാര്യമാണെങ്കിലും എല്ലാ കാലവും സഹായം സ്വീകരിക്കുന്നവരായി മാത്രം അവരെ കാണാതെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനുള്ള പരിശ്രമങ്ങള്ക്കായിരിക്കണം മഹല്ലുകള്‍ പ്രാധാന്യം നല്‍കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
പ്രവാസി മഹല്ല് പ്രതിനിധികള്‍ക്കായി സിജി ജിദ്ദ ചാപ്റ്റര്‍ സംഘടിപ്പിച്ച 'പ്രവാസി മഹല്‍ പ്രവര്‍ത്തന കൂട്ടായ്മയും, അവലോകനവും' എന്ന പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അരിപ്ര, ആലുവ, എടവനക്കാട്, ചേര്‍പ്, കണ്ണൂര്‍, മഞ്ചേരി, ഇരുമ്പുഴി, പടിഞ്ഞാറ്റുമുറി, തലശ്ശേരി കോട്ടക്കല്‍, മുനമ്പ്, ശംനാട്, പാറമ്മല്‍ തുടങ്ങി വിവിധ പ്രവാസി മഹല്ല് പ്രതിനിധികള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു സംസാരിച്ചു. പ്രവാസി മഹല്ലുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ പ്രവസലോകത്തുള്ള പുതിയ തലമുറകളുടെ താല്പര്യക്കുറവ് പ്രവര്‍ത്തനങ്ങള്‍ ശുഷ്കിക്കാന്‍ ഇടയാക്കിയിട്ടുണ്ടെന്നും പ്രവാസി മഹല്‍ കൂട്ടായ്മകള്‍ക്ക് നാട്ടിലെ മഹല്ലുകളില്‍ കാര്യമായ സ്വാധീനം ചെലുത്താനാവാതെ, മഹല്ലിലെ സാമ്പത്തിക, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാത്രം നിറവേറ്റുന്നവരായി മാറുന്നുണ്ടെന്നും ചില പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. പ്രവാസി മഹല്‍ കൂട്ടായ്മയുടെ പങ്കാളിത്തത്തോടെ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന മഹല്ലുകളുണ്ടെന്നും അതു മഹല്ലിന്റെ സര്വതോത്മുഖ വികസനത്തിന് സഹായകരമാവുന്നുണ്ടെന്നും മറ്റു ചില പ്രതിനിധികളും ചൂണ്ടിക്കാട്ടി. കെ.വി ഫൈസല്‍, ഡോ. കെ.എം. അഷ്റഫ്, മുസ്തഫ, പി.എം. മായിന്‍കുട്ടി, വി. നാസര്‍, റഷീദ് അമീര്‍, റഷീദ് എടവനക്കാട്, അഹമ്മദ് കബീര്‍, അഷ്റഫ്, ആഷിഖ്, ഡോ. ഫൈസല്‍, സിദ്ദീഖ്, വി.കെ ഷറഫുദ്ദീന്, ഹനീഫ പാറക്കല്ലില്‍, അന്‍വര്‍ ഷാജ, മഖ്ബൂല്‍, പി.കെ സമീര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
പ്രവാസി മഹല്‍ പ്രവര്‍ത്തകര്‍, അവരുടെ നാട്ടിലെ മഹല്ലുകളില്‍ സ്വധീനം ചെലുത്താവുന്ന വിധം, ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, സാമ്പത്തികം തുടങ്ങി വിത്യസ്തങ്ങളായ ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ച് കൊടുക്കുന്നതിനു സ്വീകരിക്കേണ്ട നയങ്ങളും, പരിപാടികളും അഡ്വ. എസ് മമ്മു ചര്‍ച്ചക്കു മറുപടിയായി വിശദീകരിച്ചു. സര്‍ക്കാര്‍ തലത്തില്‍ പ്രവാസികള്‍ക്കും പിന്നോക്ക ന്യൂനപക്ഷങ്ങള്‍ക്കും ലഭ്യമാവുന്ന സഹായങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ മഹല്‍ നിവാസികളെ ബോധവല്‍ക്കരിക്കണമെന്നും അദ്ദേഹം ഉണര്‍ത്തി.
ഇബ്രാഹിം ശംനാടിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടിയില്‍ സിജി ജിദ്ദ ചാപ്റ്റര്‍ ചെയര്മാന് എഞ്ചി. മുഹമ്മദ് കുഞ്ഞി സ്വാഗതം പടഞ്ഞു. സിജി ജിദ്ദ ചാപ്റ്റര്‍ വൈസ് ചെയമാനും, സിജി സെയ്ജ് ഹെഡുമായ ഓവുങ്ങല്‍ മുഹമ്മദാലി അധ്യക്ഷത വഹിച്ചു. സിജി വിഷ്ണറി ലീഡര്‍ എ.എം അഷ്റഫ് മഹല്ലുകളുടെ ഉത്തരവാദിത്വങ്ങള്‍ കേന്ദ്രീകൃത സ്വഭാവത്തോടെ കൂടുതല്‍ കാര്യക്ഷമതയുള്ളതാക്കാന് സിജി ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. മഹല്‍ ശാക്തീകരണം, സ്വയംപര്യാപ്തത, ഊര്‍ജസ്വലരായ സമൂഹം എന്നിവയുടെ സൃഷ്ടിക്കായി സിജി തയാറാക്കിയ സോഷ്യല്‍ ആക്ഷന്‍ ഫോര്‍ ഗ്രാസ്റൂട്ട്സ് എംപവര്‍മെന്റ് (സെയ്ജ്) പദ്ധതി പ്രയോജനപ്പെടുത്താന്‍ മഹല്ലുകള്‍ തയാറാവണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ജിദ്ദ സെയ്ജ് കോര്‍ഡിനേറ്റര്‍ കെ.എം.എ ലത്തീഫ് നന്ദി പറഞ്ഞു.