ചെന്നൈ- 38 വയസ്സായിട്ടും അവിവാഹിതയായി തുടരുകയാണെങ്കിലും ഭര്‍ത്താവിനെ കുറിച്ചുള്ള സങ്കല്‍പങ്ങള്‍ പങ്കുവെച്ച് നടി സദ. തന്റെ വിവാഹത്തെ കുറിച്ച് തീരുമാനമെടുക്കാനുള്ള പൂര്‍ണ ഉത്തരവാദിത്തം തനിക്ക് തന്നെയാണ്. മറ്റാര്‍ക്കും തന്റെ വിവാഹത്തെക്കുറിച്ച് തീരുമാനിക്കാന്‍ അവകാശമില്ലെന്നും സദ എന്ന ചുരുക്കപ്പേരില്‍ അറിയിപ്പെടുന്ന സദഫ് മുഹമ്മദ് സയിദ് പറയുന്നു.
ഒരാളുടെ സന്തോഷത്തിന് മറ്റാരെയും ആശ്രയിക്കരുതെന്നാണ് താന്‍ ചിന്തിക്കാറുള്ളത്. തന്റെ ജീവിതത്തിന്റെ ഉദ്ദേശ്യം എന്ന് പറയുന്നത് സന്തോഷത്തോടെ ജീവിക്കുക എന്നതാണ്. ഒരു വ്യക്തി തനിക്കൊരു പങ്കാളിയെ ആവശ്യമുണ്ടെന്ന് തീരുമാനിക്കുന്നത് അവരുടെ ജീവിതത്തില്‍ പ്രധാനപ്പെട്ട മറ്റൊരാളെ ആശ്രയിക്കേണ്ട സാഹചര്യത്തിലാണ്. അതുകൊണ്ട് തന്റെ സന്തോഷങ്ങള്‍ക്ക് മറ്റൊരാളുടെ കൂട്ട് ഇല്ലെങ്കിലും കുഴപ്പമില്ല.
അതേ സമയം വിവാഹത്തോട് താല്‍പര്യമില്ലെന്നല്ല. ഭര്‍ത്താവാകാന്‍ പോകുന്ന ആളെ കുറിച്ച് ചില സങ്കല്‍പ്പങ്ങള്‍ തനിക്കുണ്ട്. ഭര്‍ത്താവ് തന്റെ അധ്വാനത്തെ ആശ്രയിക്കുന്ന ആളായിരിക്കരുതെന്നാണ് ഒന്നാമത്തെ നിബന്ധന. ഭര്‍ത്താവ് സമ്പന്നനാകാന്‍ പാടില്ല. സാധാരണക്കാരനായാലും അത്യാവശ്യം ജീവിക്കാനുള്ളത് മതി. മാത്രമല്ല തന്നെ ആശ്രയിക്കുന്ന ആളാവാനും പാടില്ല. മാത്രമല്ല തെന്നെ പോലെ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്ന ആളായിരിക്കണം-സദ പറയുന്നു
തമിഴിലും തെലുങ്കിലും നടി സജീവമാണ്. ജയം എന്ന ചിത്രത്തിലൂടെ തെലുങ്കിലാണ്് അരങ്ങേറ്റം കുറിച്ചത്. അന്യന്‍ എന്ന സിനിമ പ്രേക്ഷക പ്രീതി നേടിക്കൊടുത്തു.