കോണ്‍ഗ്രസിന് തമിഴ്‌നാട്ടില്‍ ഏഴു സീറ്റുകള്‍ നല്‍കാമെന്ന് ഡി.എം.കെ

ചെന്നൈ-  തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന് ഏഴ് ലോക്‌സഭാ സീറ്റുകള്‍ നല്‍കാന്‍ ഡി.എം.കെ സമ്മതിച്ചു. ഡിഎംകെയുടെ നേതൃത്വത്തിലുള്ള സെക്യുലര്‍ പ്രോഗ്രസീവ് അലയന്‍സിന്റെ (എസ്പിഎ) സഖ്യ പങ്കാളിയായി 2019 ലെ പൊതു തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒമ്പത് സീറ്റുകളില്‍ മത്സരിച്ചിരുന്നു.
സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഇടപെട്ട് പാര്‍ട്ടിക്ക് കുറച്ച് സീറ്റുകള്‍കൂടി നല്‍കാന്‍ ഡി.എം.കെ അധ്യക്ഷനോട് ആവശ്യപ്പെടുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം പറഞ്ഞു.

 

 

Latest News