കരിപ്പൂർ - നവോത്ഥാന പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾക്ക് തുർച്ചയുണ്ടായോ, കോട്ടം വന്നോ എന്ന് നവോത്ഥാന പ്രവർത്തനങ്ങൾക്ക് മുന്നിൽ നടന്ന സംഘടനകൾ ആത്മവിമർശനപരമായി വിലയിരുത്തണമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കരിപ്പൂരിൽ മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
മാനവികമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കുന്നവർക്കേ സാമൂഹിനീതി ഉറപ്പാക്കാനാവൂ. ഭിന്നിപ്പിന്റെ ശക്തികൾ ഒന്നിച്ചു നിൽക്കേണ്ടവരെ പോലും ഭിന്നിപ്പിക്കുന്നു. ഈ തന്ത്രം തിരിച്ചറിയണം.
ഇന്ത്യയെ മതരാഷ്ട്രമാക്കാൻ ശ്രമം നടക്കുന്നു. ഇത് ആശങ്കയുളവാക്കുന്നതാണ്. എന്നാൽ, ഇതിനെ ന്യായീകരിക്കാൻ ആളുണ്ടാകുന്നത് പരിതാപകരമാണ്. പൗരത്വം മതാടിസ്ഥാനത്തിലാക്കി ഇന്ത്യയുടെ വൈവിധ്യങ്ങളെ ഏകാത്മകതയിലേക്കും തീവ്ര മതാത്മകയിലേക്കും തീവ്ര ദേശീയതയിലേക്കും കൊണ്ടുപോകാനുള്ള ഗൂഢ ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംവാദത്തിന് പകരം അപവാദത്തിലേക്ക് കാര്യങ്ങൾ കൊണ്ടുപോകുന്നു. അറിയാത്തതിനെ ഭയക്കുകയും വെറുക്കുകയും ചെയ്യുന്നു. ഭയത്തെയും വെറുപ്പിനെയും അറിവുകൊണ്ട് മറികടക്കാനാവുമെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. അറിവുകൾ ഉൽപ്പാദിപ്പിച്ച് മാനവികതയെ പരിപോഷിപ്പിക്കണം. അതിന് സർക്കാറുകളും സംഘടനകളും ഒത്തൊരുമിക്കണം. മതത്തിന്റെ രാഷ്ട്രീയദുരുപയോഗം ഇല്ലാതാക്കുകയും വിശ്വമാനവികത കെട്ടിപ്പടുക്കുകയും വേണമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം തുടരുകയാണ്.....
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)