- മുജാഹിദ് സമ്മേളനത്തിന്റെ സമാപനത്തിൽ മുഖ്യമന്ത്രി പിണറായിയും ശശി തരൂരും പി.കെ കുഞ്ഞാലിക്കുട്ടിയും പങ്കെടുക്കും
കരിപ്പൂർ - ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെങ്കിലും ഭയപ്പെടേണ്ടതില്ലെന്നും എല്ലാം താത്ക്കാലിക പ്രതിഭാസം മാത്രമാണെന്നും കോൺഗ്രസ് നേതാവ് എം.കെ രാഘവൻ എം.പി പറഞ്ഞു. മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിൽ ഐഡിയോളജി ആൻഡ് തസ്‌കിയ കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷങ്ങൾ നേരിടുന്ന അക്രമത്തിനും അനീതിക്കുമെതിരെ എല്ലാവരും ഒന്നിച്ചു നിൽക്കണം. ഓരോ ഇന്ത്യക്കാരനും സഹോദരീ സഹോദരന്മാരാണെന്ന തിരിച്ചറിവിൽ ഒരുമിച്ചാൽ ഐക്യവും ഒരുമയും തിരിച്ചുപിടിക്കാൻ കഴിയും. ഹിന്ദു വർഗീയത അഴിച്ചുവിട്ട് ആധിപത്യം നേടാൻ ശ്രമിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ ഗാന്ധിയൻ ആദർശങ്ങളുടെ പ്രസക്തി വർധിക്കുകയാണ്. അസത്യത്തെ സത്യം കൊണ്ടും ആക്രമണത്തെ ക്ഷമ കൊണ്ടും നേരിടണം. മുജാഹിദ് സമ്മേളനത്തിലെ വിശ്വമാനവികതയ്ക്ക് വേദവെളിച്ചം എന്ന പ്രമേയം ഏറെ ശ്രദ്ധേയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
അബ്ദുറഷീദ് സുല്ലമി ഖുർആൻ പാരായണം ചെയ്തു. അബ്ദുസ്സലാം മദനി പുത്തൂർ ആമുഖ ഭാഷണം നടത്തി. കെ പി അബ്ദുറഹ്മാൻ സുല്ലമി അധ്യക്ഷനായിരുന്നു. അശൈഖ് മൗലാന മൻളൂർ സാഖിബ് അത്തൈമി മുഖ്യാതിഥിയായിരുന്നു. ചെറിയമുണ്ടം അബ്ദുറസാഖ്, എൻ.എ റഹ്മാൻ വാഴക്കാട് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ശെഹീർ വെട്ടം പുസ്തക പരിചയം നടത്തി. അനിൽ മുഹമ്മദ് പുസ്തകം പ്രകാശനം ചെയ്തു.
തോട്ടയിൽ വീരാൻകുട്ടി പുസ്തകം ഏറ്റുവാങ്ങി. അബ്ദുല്ലത്തീഫ് കരുമ്പുലാക്കൽ, ഡോ. സുബൈർ ഫാറൂഖി, അലി മദനി മൊറയൂർ, നവാസ് അൻവാരി, അബ്ദുൽകലാം ഒറ്റത്താണി, നവീർ ഇഹ്‌സാൻ ഫാറൂഖി, അബ്ദുസ്സലാം മുട്ടിൽ, ലുഖ്മാൻ പോത്തുകല്ല്, കെ.പി അബ്ദുറഹ്മാൻ ഖുബ, കെ അബ്ദുൽഅസീസ് മാസ്റ്റർ, ഷഫീഖ് അഹ്‌സരി, എം ടി മനാഫ് മാസ്റ്റർ, ഡോ ഇസ്മാഈൽ കരിയാട്, മിസ്ബാഹ് ഫാറൂഖി, ഫൈസൽ നന്മണ്ട, സാജിദ് പൊക്കുന്ന്, എ.പി നൗഷാദ് പ്രസംഗിച്ചു.
നാലുദിവസമായി നടക്കുന്ന സമ്മേളനം ഇന്ന് രാത്രി സമാപിക്കും. വൈകുന്നേരം നാലിന് തുടങ്ങുന്ന സമാപന സമ്മേളനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. എ.ഐ.സി.സി പ്രവർത്തകസമിതി അംഗം ശശി തരൂർ, ഐ.യു.എം.എൽ അഖിലേന്ത്യ ജനറൽസെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, കെ.എൻ.എം മർകസുദ്ദഅ്‌വ സംസ്ഥാന ജനറൽസെക്രട്ടറി സി.പി. ഉമർ സുല്ലമി ഉൾപ്പെടെയുള്ള പ്രമുഖർ സംബന്ധിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി സ്ത്രീകളും കുട്ടികളുമുൾപ്പെടെ പതിനായിരക്കണക്കിനാളുകളുടെ വൻ ജനപ്രവാഹത്തിനാണ് സമ്മേളന നഗരി സാക്ഷ്യം വഹിക്കുന്നത്.