Sorry, you need to enable JavaScript to visit this website.

മുജാഹിദ് സമ്മേളനം; ഹൃദയം തൊട്ട കുറിപ്പുമായി ജമാഅത്ത് അമീർ

Read More

- ഇനി എപ്പോൾ ഒരുമിച്ചിരിക്കും? സംഘടന സങ്കുചിതത്വത്തിന്റെ മതിലുകൾ ആര് പൊളിക്കും? നോവുന്ന ചോദ്യങ്ങൾ..

- ഒരുമിച്ചിരിക്കാൻ മാത്രം സമുദായത്തിലെ മത സാംസ്‌കാരിക സംഘടനകൾക്ക് വളരാനും ഉയരാനും ഇനിയും കഴിഞ്ഞിട്ടില്ലെന്ന് ജമാഅത്ത് അമീർ. ഇനിയും ഈ ആദർശ വഞ്ചനയും പരസ്പരമുള്ള ചാപ്പ കുത്തലുകളും തുടർന്നാൽ പടച്ചവനോടെന്ന പോലെ പുതിയ തലമുറയോടും നാം മറുപടി പറയേണ്ടി വരുമെന്ന് ഓർമപ്പെടുത്തൽ.

- പി സുരേന്ദ്രൻ ഒരു സ്വകാര്യ സംഭാഷണത്തിലുയർത്തിയ ചോദ്യം ഇതായിരുന്നു: 'ഞങ്ങളിൽ പലരും ഫാസിസത്തിനെതിരെ നിങ്ങളോടൊപ്പമുണ്ട്. പക്ഷെ, നിങ്ങൾ തമ്മിലുള്ള അടി അവസാനിപ്പിച്ച് ഒന്നിക്കുന്നത് എന്നായിരിക്കും?

കരിപ്പൂർ - കരിപ്പൂരിൽ ഇന്ന് സമാപിക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിലെ അനുഭവങ്ങൾ പങ്കുവെച്ച് ഹൃദയം തൊട്ട കുറുപ്പുമായി ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി മുജീബ് റഹ്മാൻ രംഗത്ത്. മുസ്‌ലിം സമുദായത്തിലെ ഭിന്നവീക്ഷണങ്ങളെ ചേർത്തു നിർത്തുന്ന ഒന്നിലധികം സെഷനുകൾ പുതിയ കാലത്ത് ഇതര മതസംഘടനകൾക്കും മാതൃകയാക്കാവുന്നതാണെന്ന ആമുഖത്തോടെ ഫെയ്‌സ് ബുക്കിലാണ് കുറിപ്പ്. 
 ഉമ്മത്ത് കോൺഫ്രൻസിലാണ് ഞാൻ ക്ഷണിക്കപ്പെട്ടിരുന്നത്. ഉമ്മത്ത്, നയം, നിലപാട് എന്നതായിരുന്നു തലക്കെട്ട്. കേരളത്തിലെ വിവിധ മത സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികൾ ഈ സെഷനിൽ പങ്കെടുത്തു.
എന്നാൽ, സമുദായത്തിലെ മുഴുവൻ മത സാംസ്‌കാരിക സംഘടനകളുടെയും പങ്കാളിത്തമുണ്ടായിരുന്നുവെന്ന് പറയാനാവില്ല. അത് സംഘാടകരുടെ കുറ്റമല്ല, മറിച്ച് അങ്ങനെ ഒരുമിച്ചിരിക്കാൻ മാത്രം സമുദായത്തിലെ മത സാംസ്‌കാരിക സംഘടനകൾക്ക് വളരാനും ഉയരാനും ഇനിയും കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി മുജീബ് റഹ്മാന്റെ എഫ്.ബി പോസ്റ്റ് ഇങ്ങനെ:

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

ന്നലെ കെ.എൻ.എം മർക്കസ്സുദ്ദഅ്‌വ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്തു.
മികച്ച സംഘാടനം കൊണ്ടും വിഷയ വൈവിധ്യങ്ങൾ കൊണ്ടും സമ്മേളനം ശ്രദ്ധേയമായിരുന്നു. മുസ്‌ലിം സമുദായത്തിലെ ഭിന്നവീക്ഷണങ്ങളെ ചേർത്ത് നിർത്തുന്ന ഒന്നിലധികം സെഷനുകൾ പുതിയ കാലത്ത് ഇതര മത സംഘടനകൾക്കും മാതൃകയാക്കാവുന്നതാണ്. 
 ഉമ്മത്ത് കോൺഫ്രൻസിലാണ് ഞാൻ ക്ഷണിക്കപ്പെട്ടിരുന്നത്. ഉമ്മത്ത്, നയം, നിലപാട് എന്നതായിരുന്നു തലക്കെട്ട്. കേരളത്തിലെ വിവിധ മത സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികൾ ഈ സെഷനിൽ പങ്കെടുത്തു.
എന്നാൽ, സമുദായത്തിലെ മുഴുവൻ മത സാംസ്‌കാരിക സംഘടനകളുടെയും പങ്കാളിത്തമുണ്ടായിരുന്നുവെന്ന് പറയാനാവില്ല. അത് സംഘാടകരുടെ കുറ്റമല്ല, മറിച്ച് അങ്ങിനെ ഒരുമിച്ചിരിക്കാൻ മാത്രം സമുദായത്തിലെ മത സാംസ്‌കാരിക സംഘടനകൾക്ക് വളരാനും ഉയരാനും ഇനിയും കഴിഞ്ഞിട്ടില്ല.

ഇന്ത്യ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഹിന്ദുത്വ വംശീയതയാണ്. കോർപ്പറേറ്റ് പിന്തുണയോടെ അധികാരബലത്തിൽ വിയോജിക്കുന്നവരെയെല്ലാം വിലക്കെടുക്കുകയോ വിലങ്ങ് വെക്കുകയോ ചെയ്യുന്ന ചരിത്രത്തിലെ തന്നെ അത്യപൂർവ ഘട്ടത്തിലൂടെയാണ് രാജ്യം കടന്ന് പോകുന്നത്. ഇതിൽ ഇരകളാക്കപ്പെടുന്ന പ്രഥമ സാമൂഹിക വിഭാഗം മുസ്‌ലിംകളാണ്. മസ്ജിദുകളും മദ്‌റസകളും തകർക്കപ്പെടുന്ന, ഏക സിവിൽകോഡ് നടപ്പാക്കപ്പെടുന്ന, പൗരത്വ നിയമ നടപടികളുമായി ഭരണകൂടം മുന്നോട്ട് പോകുന്ന രാഷ്ട്രീയ കാലത്ത് മുസ്‌ലിം സമുദായം ഒന്നിച്ചിരിക്കുക, ആലോചിക്കുക, മുന്നോട്ട് പോവാനുള്ള സ്ട്രാറ്റജി കണ്ടെത്തുക എന്നത് മനുഷ്യനന്മ ആഗ്രഹിക്കുന്ന എല്ലാവരുടെയും താൽപ്പര്യമാണ്. 
 മുമ്പ് ബഹുമാന്യനായ റഷീദലി ശിഹാബ് തങ്ങൾ പറഞ്ഞത് പോലെ സമുദായ താൽപര്യത്തിന് മുകളിലല്ല സംഘടന. അഥവാ, സംഘടന സങ്കുചിതത്വത്തിന്റെ മതിലു പൊളിക്കാതെ മതസംഘടനകൾക്കിടയിലെ ഏകോപനം സാധ്യമാവുകയില്ല.

കേരളത്തിലെ മതസംഘടനാ വേദികളിലെല്ലാമിന്ന് എല്ലാവർക്കും യഥേഷ്ടം ഇടമനുവദിക്കാറുണ്ട്. മതമുള്ളവർ, മതമില്ലാത്തവർ, ലിബറലുകൾ, നവനാസ്തികർ, മത വിരുദ്ധർ തുടങ്ങി ഔദ്യോഗിക വേഷമണിഞ്ഞ സംഘ്പരിവാറുകാർക്ക് വരെ ഇടം കൊടുക്കുകയും അവരുമായെല്ലാം വേദി പങ്കിടുകയും ചെയ്യുന്നവരാണിന്ന് മുസ്‌ലിം സമുദായത്തിലെ ഇതര സംഘടനകൾക്ക് നേരെ ഭ്രഷ്ട് കൽപ്പിക്കുന്നത്. കഴിഞ്ഞ ദിവസം എഴുത്തുകാരൻ പി.സുരേന്ദ്രൻ ഒരു സ്വകാര്യ സംഭാഷണത്തിലുയർത്തിയ ചോദ്യം ഇതായിരുന്നു. ഞങ്ങളിൽ പലരും ഫാസിസത്തിനെതിരെ നിങ്ങളോടൊപ്പമുണ്ട്.
പക്ഷെ, നിങ്ങൾ തമ്മിലുള്ള അടി അവസാനിപ്പിച്ച്
ഒന്നിക്കുന്നതെന്നായിരിക്കുമെന്നാണ്.

ഇനിയും ഈ ആദർശ വഞ്ചനയും പരസ്പരമുള്ള ചാപ്പ കുത്തലുകളും തുടർന്നാൽ പടച്ചവനോടെന്ന പോലെ പുതിയ തലമുറയോടും നാം മറുപടി പറയേണ്ടി വരും. ഞാനുൾപ്പടെയുള്ള നേതാക്കളറിയണം, പഴയത് പോലെയല്ല,
അറിവ് കിതാബിലുള്ള പോലെ വിരൽതുമ്പിലും
ലഭ്യമാണ്. അതാർജിക്കാനുള്ള വഴികളും ധാരാളമാണ്. പുതിയ തലമുറ ഇസ്‌ലാം സാക്ഷരതയിൽ ഏറെ മുമ്പിലാണ്. അവരെല്ലാം സ്വന്തമായ നിലപാടുള്ളവരുമാണ്. അതിനാൽ മുസ്‌ലിം സമൂഹം സ്വത്വപ്രതിസന്ധി നേരിടുന്ന ഈ അതീവ ഗുരുതര സാഹചര്യത്തിൽ നാമുയർത്തുന്ന വരട്ടു തത്വവാദങ്ങൾ അധികകാലം വിലപ്പോവില്ല എന്നോർക്കുന്നത് നന്ന്.

ഇന്ത്യയിലെ സമാന മനസ്‌കരായ മുഴുവൻ മനുഷ്യരോടൊപ്പവും ഒരുമിച്ച് നിന്ന്, ജനാധിപത്യത്തിന്റെയും നിയമവ്യവസ്ഥയുടെയും പരമാവധി സാധ്യതകൾ കണ്ടെത്തി ഒറ്റക്കെട്ടായി മുന്നോട്ട് പോകേണ്ടുന്ന സമയമാണിത്. എന്നാൽ അതിന് മുമ്പേ
മുസ്ലിം മത സമുദായ നേതൃത്വങ്ങൾക്ക് ഭിന്ന വീക്ഷണങ്ങൾ നിലനിർത്തികൊണ്ട് തന്നെ പൊതു വിഷയങ്ങളിൽ ഒരുമിച്ചിരിക്കാനും ഒന്നിച്ച് വേദി പങ്കിടാനും കഴിയണം. 
പ്രതീക്ഷയോടെ-
സമ്മേളന സന്തോഷം ഇവിടെ പങ്കുവെക്കട്ടെ.

പി മുജീബ് റഹ്മാൻ
 

Latest News