Sorry, you need to enable JavaScript to visit this website.

ഇങ്ങനെയാണ് മലയാളി, അഹാനയുടെ ചിത്രത്തിന് താഴെ വരുന്ന കമന്റുകള്‍ വായിച്ചാല്‍...

നടനും ബി.ജെ.പി നേതാവുമായ കൃഷ്ണ കുമാറിന്റെയും സിന്ധുകൃഷ്ണയുടെയും നാലു മക്കളില്‍ മൂത്തവളായ അഹാന മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ്. നടി മാത്രമല്ല,  വ്‌ളോഗറും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമാണ് അഹാന.

അഹാന തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത പുതിയ ചിത്രമാണ് ഇപ്പോള്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്.
ഗ്രീന്‍ സാരിയില്‍ സ്‌റ്റൈലിഷ് ആയി പോസ്സ് ചെയ്ത ചിത്രമാണ് അഹാന തന്റെ ആരാധകരുമായി പങ്കു വച്ചത്. ഗ്ലാമറസ് ആയി പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ അശ്‌ളീല കമന്റുകളുടെ പ്രവാഹമാണ്.
മോശമായ രീതിയിലാണ് കമന്റുകള്‍ പടച്ചു വിടുന്നത്. അഹാനക്ക് പോഷകാഹാരക്കുറവുണ്ട് എന്ന് വരെ ആളുകള്‍ പറയുന്നു, പലതും ബോഡി ഷെയിമിംഗ് വിഭാഗത്തില്‍ പെടുന്ന കമന്റുകളാണ്.

അഹാനയെ സപ്പോര്‍ട്ട് ചെയ്തും നിരവധി ആളുകള്‍ എത്തുന്നുണ്ട്. മലയാളികള്‍ക്ക് പൊതുവെ സദാചാര ബോധം വളരെ കൂടുതല്‍ ഉണ്ടെന്നു പുറമെ ഭാവിക്കുമെങ്കിലും ഉള്ളിന്റെ ഉള്ളില്‍ ഇവരൊക്കെ ഞരമ്പന്‍മാര്‍ തന്നെയാണ് എന്നും മലയാളികള്‍ മാറാന്‍ പോകുന്നില്ല എന്നും ചിലര്‍ പറയുന്നു.

 

Latest News