ന്യൂദല്‍ഹി- ബോളിവുഡ് നടി സുഹാനി ഭട്‌നഗര്‍ (19) നിര്യാതയായി. ആമീര്‍ ഖാന്‍ നായകനായെത്തിയ 'ദംഗല്‍' സിനിമയില്‍ ബബിത ഫോഗട്ടിന്റെ ബാല്യകാലം അവതരിപ്പിച്ചുകൊണ്ടാണ് താരം ശ്രദ്ധേയയായത്. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല.
കുറച്ചുനാളുകളായി സുഹാനി അസുഖ ബാധിതയായിരുന്നുവെന്നും ചികിത്സ തേടിയിരുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ വാഹനാപകടത്തില്‍ കാലൊടിഞ്ഞ് ചികിത്സയിലായിരുന്നു താരം. ഫരീദാബാദിലെ അജ്‌റോണ്ട ശ്മശാനത്തില്‍ നടിയുടെ അന്ത്യകര്‍മങ്ങള്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.