കോഴിക്കോട് - സമസ്തയുമായുള്ള ബന്ധം ഒരിക്കലും ഉപേക്ഷിക്കാനാകാത്ത രക്തബന്ധമാണ് പാണക്കാട് കുടുംബത്തിനുള്ളതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. പാണക്കാട് കുടുംബാംഗങ്ങൾ ഖാദിമാരായ മഹല്ലുകളുടെ ഏകോപനത്തിനായുള്ള പാണക്കാട് ഖാദി ഫൗണ്ടേഷന്റെ നേതൃസംഗമം സരോവരത്തെ കാലിക്കറ്റ് ട്രേഡ് സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമസ്തയെ ശക്തിപ്പെടുത്താനാണ് ഖാദി ഫൗണ്ടേഷൻ. ചിലർ അതിൽ സംശയം പ്രകടിപ്പിച്ചിരുന്നു. വ്യവസ്ഥാപിതമായ ഒരു ചട്ടം വേണമെന്നായിരുന്നു ആലോചന. മഹല്ലുകളിലെ വിവിധ പ്രശ്‌നങ്ങൾഏകോപിപ്പിക്കുക എന്നതാണ് ഖാദി ഫൗണ്ടേഷന്റെ ഉദ്ദേശം. മഹല്ലുകളുടെ ഏകോപനത്തിന് വിപുലമായ ഒരു സംവിധാനം വേണമെന്ന് രണ്ടുവർഷത്തോളമായി ചിന്തിച്ചുവരികയായിരുന്നു. സമസ്തയുടെ പണ്ഡിതൻമാരുമായും ഇക്കാര്യം ആലോചിച്ചിരുന്നു. സമസ്തയുമായി എന്റെ പിതാമാഹൻമാർക്ക് അഭേദ്യമായ ബന്ധമാണുള്ളത്. ആ ബന്ധവും പിന്തുണയും സമസ്തക്ക് എക്കാലത്തും ശക്തിപകർട്ടിട്ടുണ്ട്. ആ ബന്ധം ഉപേക്ഷിക്കാൻ ഞങ്ങളുടെ രക്തബന്ധം അനുവദിക്കില്ലെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
സമസ്തയും പാണക്കാട് കുടുംബവുമായുള്ള ബന്ധം എല്ലാ കാലത്തും തുടരണമെന്നും പല കാര്യങ്ങളും കൂട്ടായി ചെയ്യേണ്ടതുണ്ടെന്നും പണ്ഡിതനും സമസ്തയുടെ മുശാവറ അംഗവുമായ എം.ടി അബ്ദുല്ല മുസ്‌ലിയാർ ചൂണ്ടിക്കാട്ടി.
ലഹരിമുക്ത മഹല്ല്, മഹല്ലുകളുടെ ഐക്യം നിലനിർത്തുക, ഖാദി ഭവൻ സ്ഥാപിക്കുക, നവലിബറൽ ചിന്തകളെ പ്രതിരോധിക്കുക, വിദ്യാഭ്യാസ ധനസഹായം തുടങ്ങിയ വിവിധ ആവശ്യങ്ങളാണ് നേതൃസംഗമം മുന്നോട്ടുവെക്കുന്നത്. സംഗമത്തിൽ ഏഴ് ജില്ലകളിലെ 1500-ഓളം മഹല്ലുകളിൽനിന്ന് പതിനായിരത്തിലേറെ പ്രതിനിധികളാണ് പങ്കെടുക്കുന്നത്.