ചെന്നൈ- കുടുംബത്തിന്റെ അനുവാദമില്ലാതെ അന്തരിച്ച ഗായകന്‍ എസ്പി ബാലസുബ്രമണ്യന്റെ ശബ്ദം എഐ സാങ്കേതിക വിദ്യയിലൂടെ പുനഃസൃഷ്ടിച്ചതിനെതിരെ എസ്പിബിയുടെ മകന്‍ എസ്പി ചരണ്‍. തെലുങ്ക് ചിത്രം 'കിടാ കോള'യ്ക്ക് വേണ്ടിയാണ് എസ്പിബിയുടെ ശബ്ദം പുനഃസൃഷ്ടിച്ചത്.സംഭവത്തില്‍ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്ക് എസ്പി ചരണ്‍ വക്കീല്‍ നോട്ടീസ് അയച്ചു. കുടുംബത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ എസ്പിബിയുടെ ശബ്ദം പുനസൃഷ്ടിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നിര്‍മാതാക്കള്‍ പറയണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ചരണ്‍ ആവശ്യപ്പെട്ടു. എസ്പിബിയുടെ മരണ ശേഷവും ആ ശബ്ദം ജീവിക്കണമെന്നാണ് ആഗ്രഹമെന്നും എഐയിലൂടെ ശബ്ദം പുനഃസൃഷ്ടിക്കുന്നതില്‍ സന്തോഷമുണ്ടെന്നും എസ്ബി ചരണ്‍ പറഞ്ഞു. എന്നാല്‍ കുടുംബത്തിന്റെ അറിവോ അനുമതിയോ ഇല്ലാതെയാണ് ഇത് ചെയ്തിരിക്കുന്നത്. ഇത് വാണിജ്യപരമായ ചൂഷണമായി കാണുന്നുവെന്നും ചരണ്‍ പറഞ്ഞു.