നടി ദല്‍ജിത് കൗറും അവരുടെ ബിസിനസുകാരന്‍ ഭര്‍ത്താവ് നിഖില്‍ പട്ടേലും വഴിപിരിയലിന്റെ വക്കിലെന്ന് സൂചന. ഇന്‍സ്റ്റാഗ്രാമില്‍ ഇരുവരും പരസ്പരം അണ്‍ഫോളോ ചെയ്തു. ദല്‍ജിത്ത് നേരത്തെ നിഖിലിന്റെ കുടുംബപ്പേര് ഒഴിവാക്കുകയും ഭര്‍ത്താവിന്റെ എല്ലാ ചിത്രങ്ങളും നീക്കം ചെയ്യുകയും ചെയ്തിരുന്നു. കെനിയ ആസ്ഥാനമായുള്ള വ്യവസായിയായ പട്ടേലും ഭാര്യയുടെ ചിത്രങ്ങള്‍ നീക്കം ചെയ്തു. ദമ്പതികളില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇല്ലെങ്കിലും അവര്‍ക്കിടയില്‍ എല്ലാം ശരിയല്ലെന്നാണ് ഇന്‍സ്റ്റാഗ്രാം സൂചിപ്പിക്കുന്നത്.
ഇപ്പോള്‍ നടക്കുന്ന ഊഹാപോഹങ്ങളെയും സ്വകാര്യതയ്ക്കായുള്ള അഭ്യര്‍ത്ഥനകളെയും കുറിച്ച് ഒരു അഭിപ്രായവും പറയാന്‍ ദല്‍ജിത് ആഗ്രഹിക്കുന്നില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. ഇപ്പോള്‍ ഒന്നിനെക്കുറിച്ചും കൂടുതല്‍ അഭിപ്രായങ്ങള്‍ പറയാന്‍ ഗ്രഹിക്കുന്നില്ല. ദയവായി അവരുടെ കുട്ടിയുടെ സ്വകാര്യതയെ മാനിക്കുക, നല്‍കാന്‍ ആഗ്രഹിക്കുന്ന ഒരേയൊരു പ്രസ്താവനയായി ഇത് പരിഗണിക്കുക- പ്രസ്താവന പറയുന്നു. 'കുല്‍വദ്ദു', ഇസ് പ്യാര്‍ കോ ക്യാ നാം ദൂണ്‍, കാലാ ടീക്ക എന്നീ ചിത്രങ്ങളിലൂടെയാണ് ദല്‍ജിത് അറിയപ്പെടുന്നത്.