ട്രിപളി- ലിബിയയുടെ തലസ്ഥാനമായ ട്രിപളിക്കടുത്ത ഐന്‍ സാറ ജയിലില്‍ നാനൂറോളം തടവുകാര്‍ കൂട്ടമായ ബലപ്രയോഗത്തിലൂടെ സുരക്ഷാ ഗാര്‍ഡുകളെ കീഴ്‌പ്പെടുത്തി കവടം തുറന്ന് രക്ഷപ്പെട്ടു. പ്രദേശത്ത് ഒരാഴ്ചയോളമായി വൈരികളായ സായുധ സംഘങ്ങള്‍ തമ്മില്‍ കനത്ത പോര് നടന്നു വരികയാണ്. ഇതിനിടെയാണ് ഞായറാഴ്ച തടവുകാര്‍ ജയില്‍ചാടിയത്. കൊല്ലപ്പെട്ട മുന്‍ ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫിയുടെ അനുയായികളാണ് രക്ഷപ്പെട്ട തടവുകാരില്‍ പലരുമെന്ന് റിപോര്‍ട്ടുണ്ട്. 2011ലെ സര്‍ക്കാര്‍ വിരുദ്ധ ആഭ്യന്തര കലാപത്തില്‍ നിരവധി പേരെ കൊന്ന കേസില്‍ കുറ്റം ചുമത്തപ്പെട്ടവരാണ് ഇവരില്‍ പലരുമെന്ന് എ.എഫ്.പി റിപോര്‍്ട്ട് ചെയ്യുന്നു.
പ്രാദേശിക സായുധ സംഘമായ സെവന്‍ത് ബ്രിഗേഡ് എതിര്‍ സായുധ സംഘങ്ങളായ ട്രിപളി റെവല്യൂഷണറീസ് ബ്രിഗേഡ്, നവാസി ബ്രിഗേഡ് എന്നിവര്‍ക്കെതിരെയാണ് ആക്രമണം നടത്തുന്നത്. ഐന്‍ സാറയുടെ നിയന്ത്രണം സ്വന്തമാക്കാന്‍ നിരവധി സായുധ സംഘങ്ങള്‍ 2011 മുതല്‍ ശ്രമം നടത്തി വരുന്നുണ്ട്. ഓഗസ്റ്റ് 26നാണ് ഇവിടെ വീണ്ടും പോരാട്ടം ശക്തമായത്. ജനവാസ മേഖലകളില്‍ കനത്ത ഷെല്ലാക്രമണവും നടക്കുന്നുണ്ട്. ഇതുവരെ ഇവിടെ 39 പേരാണ് കൊല്ലപ്പെട്ടത്. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റതായും ലിബയയുടെ ആരോഗ്യ മന്ത്രാലയം അറിയിക്കുന്നു.