ഹൈദരാബാദ്- വിവാഹ മോചനത്തിനുശേഷവും ആളുകളെ പ്രചോദിപ്പിക്കുന്ന സന്ദേശങ്ങളുമായി ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്. പാക് ക്രിക്കറ്റ് താരം ശുഐബ് മാലിക്കുമായുള്ള വിവാഹം വേര്‍പെടുത്തിയ കാര്യം ശുഐബ് മാലിക്ക് ബോളിവുഡ് നടി സന ജാവേദിനെ വിവാഹം ചെയ്തുവെന്ന വാര്‍ത്ത പുറത്തുവന്നതിനുശേഷമാണ് സാനിയ സ്ഥീരീകരിച്ചിരുന്നത്.
വളരെ നേരത്തെ തന്നെ അഭ്യൂഹങ്ങള്‍ പരന്നിരുന്നുവെങ്കിലും ഇരുവരും വേര്‍പിരിയുകയാണെന്ന് സമ്മതിച്ചിരുന്നില്ല.
വിവാഹ മോചനത്തിനുശേഷവും സാനിയ മിര്‍സ പങ്കുവെക്കുന്ന പോസ്റ്റുകളും ചിത്രങ്ങളും ഇന്ത്യയിലെയും പാകിസ്ഥാനിലെയും ആരാധകരുടെ മനം കവരുന്നു. സാനിയക്ക് പിന്തുണ പ്രഖ്യാപിച്ച് അവര്‍ സ്നേഹം പ്രകടിപ്പിക്കുന്നു.
കൊല്‍ക്കത്തയില്‍ നടന്ന ഒരു പരിപാടിയില്‍ നിന്നുള്ള മനോഹരമായ ചിത്രങ്ങളാണ് സാനിയ ഏറ്റവും ഒടുവില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
നീല വസ്ത്രം ധരിച്ചുകൊണ്ടുള്ള ചിത്രങ്ങള്‍ക്ക് നിങ്ങള്‍ തന്നെ ചെയ്തില്ലെങ്കില്‍ ജീവിതം തിളങ്ങില്ല എന്ന അടിക്കുറിപ്പാണ് നല്‍കിയത്. മനോഹരമായ ഫോട്ടോകളുടെ പരമ്പരക്കുതാഴെ സാനിയയുടെ സഹിഷ്ണുതയെയും പോസിറ്റീവ് വീക്ഷണത്തെയുമാണ് ഇന്‍സ്റ്റഗ്രാമില്‍ ആളുകള്‍ അഭിനന്ദിക്കുന്നത്.