ഭോപാല്‍-മുന്‍ ഭാര്യയ്ക്കെതിരെ പരാതിയുമായി 'ഞാന്‍ ഗന്ധര്‍വ്വന്‍' താരം നിതീഷ് ഭരദ്വാജ് പോലീസ് സ്റ്റേഷനില്‍. മുന്‍ ഭാര്യയും മധ്യപ്രദേശിലെ ഐഎഎസ് ഉദ്യോഗസ്ഥയുമായ സ്മിത ഭരദ്വാജിന് എതിരെയാണ് നടന്‍ പരാതി നല്‍കിയത്. മുന്‍ഭാര്യ തന്നെ മാനസികമായി പീഡിപ്പിക്കുന്നു എന്നാണ് നടന്‍ പറയുന്നത്.മാനസികമായി പീഡിപ്പിക്കുക മാത്രമല്ല തന്റെ പെണ്‍ മക്കളെ കാണാന്‍ അനുവദിക്കുന്നില്ല എന്നാണ് നിതീഷ് പറയുന്നത്. ഭോപാല്‍ പോലീസ് കമ്മിഷണര്‍ ഹരിനാരായണാചാരി മിശ്രയ്ക്കാണ് സഹായം അഭ്യര്‍ത്ഥിച്ച് താരം കത്ത് അയച്ചത്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ കമ്മിഷണര്‍ ഉത്തരവിട്ടു.
2018ല്‍ ആണ് നിതീഷും സ്മിതയും വേര്‍പിരിഞ്ഞത്. ഇവര്‍ക്ക് 11 വയസുള്ള ഇരട്ടക്കുട്ടികളാണുള്ളത്. ദേവയാനി, ശിവരഞ്ജിനി എന്ന് പേരുള്ള മക്കളെ സ്മിത കാണാന്‍ അനുവദിക്കുന്നില്ല എന്നാണ് നിതീഷ് പരാതിയില്‍ പറയുന്നത്. 2009ല്‍ ആയിരുന്നു നിതീഷും സ്മിതയും വിവാഹിതരായത്.ഹിന്ദി ടെലിവിഷന്‍ പരമ്പരയായ 'മഹാഭാരത'ത്തിലെ കൃഷ്ണനിലൂടെയാണ് നിതീഷ് ഭരദ്വാജ് ശ്രദ്ധേയനാവുന്നത്. മോനിഷ പട്ടീല്‍ ആയിരുന്നു നിതീഷിന്റെ ആദ്യ ഭാര്യ. 1991ല്‍ വിവാഹിതരായ നിതീഷും മോനിഷയും 2005ല്‍ വേര്‍പിരിഞ്ഞിരുന്നു.