കൊച്ചി- മമ്മുട്ടി ചിത്രം 'ഭ്രമയുഗ'ത്തിന്റെ പ്രതികരണങ്ങള്‍ക്കിടെ മമ്മൂട്ടി പങ്കുവെച്ച പോസ്റ്റിന് ദുല്‍ഖര്‍ സല്‍മാന്റെ കമന്റ്. കസേരയില്‍ ചാരിയിരുന്ന് കണ്ണടച്ചുകൊണ്ട് ചിരിക്കുന്ന കൊടുമണ്‍ പോറ്റിയുടെ ചിത്രമാണ് മമ്മൂട്ടി പങ്കുവെച്ചത്. ചിത്രത്തിന് ചുംബനത്തിന്റെ ഇമോജിയാണ് ദുല്‍ഖര്‍ കമന്റ് ചെയ്തിരിക്കുന്നത്.
ദുല്‍ഖറിന്റെ കമന്റിനും ആരാധകര്‍ ആയിരക്കണക്കിന് ലൈക്കാണ് നല്‍കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ പകരം വെക്കാനില്ലാത്ത കഥാപാത്രം എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.
ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ചിത്രം കഥ പറയുന്നത്. അത് തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണവും. റിലീസിന് ഒരു ദിവസം ബാക്കി നില്‍ക്കേ ഇന്നലെ ചിത്രത്തില്‍ മമ്മൂട്ടി കഥാപാത്രത്തിന്റെ പേരുമാറ്റിയിരുന്നു. കൊടുമണ്‍ പോറ്റിയായാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. കുഞ്ചമണ്‍ പോറ്റി എന്ന പേരിനെ ചൊല്ലി കോട്ടയം ജില്ലയിലെ കുഞ്ചമണ്‍ ഇല്ലം ഹരജി നല്‍കിയതിന് പിന്നാലെയാണ് പേരുമാറ്റം.