എല്ലാവര്‍ക്കും ബോളിവുഡില്‍ ഒരു ബ്ലോക്ക്ബസ്റ്റര്‍ അരങ്ങേറ്റം ഉണ്ടാകില്ല, ചിലര്‍ ഫ്‌ളോപ്പുകളിലൂടെ അവരുടെ കരിയര്‍ ആരംഭിക്കുന്നു, എങ്കിലും, പിന്നീട് അവരുടെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ പ്രേക്ഷകരെ ആകര്‍ഷിക്കുകയും ബോക്‌സ് ഓഫീസ് ഭരിക്കുകയും ചെയ്യുന്നു. കരിയറിന്റെ തുടക്കത്തില്‍ തുടര്‍ച്ചയായി ഫ്‌ളോപ്പുകള്‍ നല്‍കിയ ഒരു നടി പിന്നീട് പ്രേക്ഷകരുടെ ഹൃദയം ഭരിച്ച കഥയാണിത്.
നാം സംസാരിക്കുന്ന ഈ നടി 90 കളില്‍ ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ ആളാണ്. സല്‍മാന്‍ ഖാനെക്കാളും ഷാരൂഖ് ഖാനെക്കാളും കൂടുതല്‍ പ്രതിഫലം ഈടാക്കിയിരുന്നു അവര്‍. പിന്നീട് സിനിമ ഉപേക്ഷിച്ച് യു.എസിലേക്ക് കുടിയേറി. അത് മറ്റാരുമല്ല, മാധുരി ദീക്ഷിതാണ്.
അന്ധേരിയിലെ ഡിവൈന്‍ ചൈല്‍ഡ് ഹൈസ്‌കൂളിലാണ് മാധുരി ദീക്ഷിത് വിദ്യാഭ്യാസം നേടിയത്. ഒരു മൈക്രോബയോളജിസ്റ്റ് ആകാന്‍ ആഗ്രഹിച്ചുകൊണ്ട്, ദീക്ഷിത് വൈല്‍ പാര്‍ലെയിലെ (മുംബൈ) സതയെ കോളേജില്‍ ചേര്‍ന്നു, അവിടെ ബിഎസ്സി മൈക്രോബയോളജി പഠിച്ചു. പക്ഷെ കോഴ്സ് ആരംഭിച്ച് ആറ് മാസത്തിന് ശേഷം, ദീക്ഷിത് തന്റെ പഠനം നിര്‍ത്തി സിനിമയില്‍ മുഴുവന്‍ സമയം തുടരാന്‍ തീരുമാനിച്ചു.
1984-ല്‍ രാജശ്രീ പ്രൊഡക്ഷന്‍സിന്റെ ബംഗാളി ചിത്രം അബോധില്‍ ബംഗാളി നടന്‍ തപസ് പോളിനൊപ്പം അഭിനയിച്ച മാധുരിയുടെ അരങ്ങേറ്റം ദയനീയമായിരുന്നു. ബോക്സ് ഓഫീസില്‍ തകര്‍ന്നു. ബോളിവുഡ് അരങ്ങേറ്റമായ ആവാര ബാപ്പും ബോക്‌സോഫീസില്‍ പരാജയപ്പെട്ടു. അടുത്ത 6 റിലീസുകളായ സ്വാതി, മാനവ് ഹത്യ, ഹിഫാസത്ത്, ഉത്തര്‍ ദക്ഷിണ, മൊഹ്രെ, ഖട്രോണ്‍ കെ ഖിലാഡി എന്നിവയെല്ലാം പൊട്ടി പാളീസായി.
തന്റെ സിനിമകളൊന്നും ബോക്‌സോഫീസില്‍ വിജയിക്കാത്തതിനാല്‍ തനിക്ക് ബോഡി ഷെയ്മിംഗ് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി, എന്നിരുന്നാലും, ഒരു ഹിറ്റിനുശേഷം, നിര്‍മ്മാതാക്കളുടെ ധാരണ മാറി. 'എന്റെ കാലത്ത്... ഇത്ര മെലിഞ്ഞ നടി വേറെയുണ്ടായിരുന്നില്ല. യേ നായിക, ഇസ്‌കോ തോഡ മോട്ടാ കരോ (ഈ നായികയെ വണ്ണം കൂട്ടൂ) എന്ന് അവര്‍ പറയുമായിരുന്നു. അതൊരു പ്രശ്നമാണെന്ന് ഞാന്‍ കരുതിയില്ല.'
ഇത് പക്ഷെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്നതില്‍ നടിയെ തടഞ്ഞില്ല. തുടര്‍ന്ന് ദയവാന്‍, തേസാബ്, വര്‍ദി, ഹം ആപ്കെ ഹേ കോന്‍, ദേവദാസ് തുടങ്ങിയ നിരവധി ഹിറ്റുകളില്‍ അവര്‍ അഭിനയിച്ചു. ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് മാധുരിയായിരുന്നു. ഷാരൂഖ് ഖാന്റെയും സല്‍മാന്‍ ഖാന്റെയും അക്കാലത്തെ പ്രതിഫലത്തേക്കാള്‍ വളരെ കൂടുതലാണ് അവള്‍ ഒരു സിനിമയ്ക്ക് വാങ്ങിയത്. 2.7 മുതല്‍ 3 കോടി രൂപ വരെ ഈടാക്കിയിരുന്നത്രെ.
1999-ല്‍, മാധുരി ദീക്ഷിത് തന്റെ കരിയറിന്റെ ഉന്നതിയില്‍ ആയിരുന്നപ്പോള്‍, അവര്‍ ഡോ.നേനെയെ വിവാഹം കഴിച്ച് യു.എസിലേക്ക് കുടിയേറി. അതേക്കുറിച്ച് സംസാരിക്കുമ്പോള്‍ അവര്‍ പറഞ്ഞു: 'ഇന്ത്യയില്‍, നിങ്ങളുടെ വേലക്കാരിയെ എല്ലാത്തിനും ആശ്രയിക്കാം. എന്നാല്‍ യുഎസ്എയില്‍, നിങ്ങള്‍ക്ക് പാചകം ചെയ്യണം, വൃത്തിയാക്കണം, പലചരക്ക് സാധനങ്ങള്‍ വാങ്ങണം, എല്ലാം സ്വന്തമായി വാങ്ങണം. .ഞാന്‍ ആദ്യമായി യു.എസില്‍ പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോയപ്പോള്‍, എന്റെ ഹൃദയം തുടിക്കുകയായിരുന്നു, പക്ഷേ, എനിക്ക് വളരെ സുഖം തോന്നി. ഇവിടെ സ്വാതന്ത്ര്യത്തിന്റെ ഒരു വികാരമാണ് നമ്മെ ഭരിക്കുന്നത്.