ജയ് ശ്രീറാം സിനിമ പ്രഖ്യാപിച്ച് വിജിതമ്പി

കൊച്ചി- തന്റെ ആദ്യത്തെ പാന്‍ ഇന്ത്യന്‍ ചിത്രമെന്ന് വിശേഷിപ്പിച്ച് സംവിധായകനും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റുമായ വിജി തമ്പി സിനിമ പ്രഖ്യാപിച്ചു. ജയ് ശ്രീറാം എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ കോണ്‍സെപ്റ്റ് പോസ്റ്റര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കിയാണ് വിജി തമ്പി സിനിമാ പ്രഖ്യാപനം നടത്തിയത്. 

എല്ലാവരുടേയും പ്രാര്‍ഥനയും പിന്തുണയും ആവശ്യപ്പെട്ടുകൊണ്ടാണ് വിജി തമ്പി പോസ്റ്റര്‍ പങ്കുവെച്ചത്. 

വിഷ്ണുവര്‍ധന്‍ രചന നിര്‍വഹിച്ച ജയ് ശ്രീറാം ദൃശ്യ സിനിമയുടെ ബാനറില്‍ പ്രദീപ് നായരും രവി മേനോനുമാണ് നിര്‍മിക്കുന്നത്. 

ക്ഷേത്രവും വീണുകിടക്കുന്ന കൊടിമരവുമുള്ള പോസ്റ്ററില്‍ ഇടതുകൈ മുഷ്ടി ചുരുട്ടിയും വലതുകൈ ക്ഷേത്രത്തിനു നേരെ ചൂണ്ടിയും ഒരാള്‍ പുറം തിരിഞ്ഞു നില്‍ക്കുന്നുണ്ട്. 

സിനിമയില്‍ അഭിനയിക്കുന്നത് ആരൊക്കെയാണെന്ന വിവരം പുറത്തുവന്നിട്ടില്ല.
 

Latest News