Sorry, you need to enable JavaScript to visit this website.

പ്രധാനമന്ത്രിയുടെ പ്രസ്താവന സ്വാഗതാർഹം; ഗ്യാൻവാപിയിൽ സുപ്രിംകോടതി ഇടപെടണമെന്നും മുജാഹിദ് സമ്മേളനം

- യു.എ.ഇയിലെ ലോക സർക്കാർ ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനം ഇന്ത്യയിൽ പ്രാവർത്തികമാക്കിയാൽ രാജ്യം നിലവിലെ അരക്ഷിതാവസ്ഥയിൽ നിന്ന് മോചിതമാവും.

- ഗ്യാൻവാപി മസ്ജിദിൽ പൂജ നടത്താനുള്ള കോടതി വിധി റദ്ദാക്കാൻ സുപ്രീം കോടതി ഇടപെടണം

കരിപ്പൂർ - എല്ലാവരെയും ചേർത്തുപിടിക്കുന്ന സർക്കാറുകളെയാണ് ലോകത്തിന് ആവശ്യമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യു.എയഇയിലെ പ്രസ്താവനയെ കരിപ്പൂരിൽ നടക്കുന്ന പത്താമത് മുജാഹിദ് സംസ്ഥാന സമ്മേളനം സ്വാഗതം ചെയ്തു.
 യു.എ.ഇയിൽ നടന്ന ലോക സർക്കാർ ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനം ഇന്ത്യയിൽ പ്രാവർത്തികമാക്കിയാൽ രാജ്യം നിലവിലെ അരക്ഷിതാവസ്ഥയിൽ നിന്ന് മോചിതമാവും.

 ഭരണഘടന വിഭാവനം ചെയ്യുന്ന അവസരസമത്വവും തുല്യ നീതിയും രാജ്യത്തെ മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷ ജനവിഭാഗങ്ങൾക്ക് നിഷേധിക്കപ്പെടുന്ന നിലവിലുള്ള സ്ഥിതിവിശേഷം പ്രധാനമന്ത്രിയുടെ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ പരിഹരിക്കപ്പെടണം.
 രാജ്യത്തെ എല്ലാ പൗരൻമാർക്കും സമാധാനത്തോടെ ജീവിക്കാനും ജീവിത വ്യവഹാരം നടത്താനും അവസരമൊരുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

അസമത്വവും നീതിനിഷേധവും രാജ്യത്തെ അരാജകത്വത്തിലേക്ക് നയിക്കുമെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.
 രാജ്യത്ത് സാമ്പത്തിക സാമൂഹ്യ മേഖലകളിൽ അസമത്വം വർധിച്ചു വരികയാണ്. ഭരണഘടന ലക്ഷ്യം വെക്കുന്ന വിഭവങ്ങളുടെ നീതിപൂർവകമായ നിർവഹണം സാധ്യമാക്കണം. മറ്റുള്ളവരെക്കറിച്ചുള്ള കരുതലാണ് ജനാധിപത്യമെന്ന മഹത്തായ ദർശനമാണ് ഭരണഘടന മുന്നോട്ട് വെക്കുന്നത് എന്നതിനാൽ തന്നെ ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ അവകാശങ്ങൾ ഉറപ്പുവരുത്താൻ സർക്കാറിന് ബാധ്യതയുണ്ട്.

രാജ്യത്ത് മസ്ജിദുകളും ചർച്ചുകളും തകർക്കുകയും കയ്യേറുകയും ചെയ്യുന്നത് തുടരുന്നത് ആശങ്കാജനകമാണ്. ആരാധനാലയങ്ങളുടെ തൽസ്ഥിതി തുടരണമെന്ന 1991-ലെ നിയനിർമാണം മറികടന്നുള്ള കോടതി വിധികൾ ജനാധിപത്യത്തിന്റെ ഭാവിയെ തന്നെ അപകടപ്പെടുത്തുന്നതാണ്. ബാബരിയിൽ നിന്ന് തുടങ്ങി ഗ്യാൻ വാപിയിലൂടെയും മറ്റുമുള്ള മസ്ജിദ് കൈയേറ്റങ്ങളും തകർക്കലുകളും ശരിവെക്കുന്ന കോടതി വിധികൾ ഭരണഘടനാ വിരുദ്ധമാണെന്നിരിക്കെ അതംഗീകരിക്കാനാവില്ല.
ഭരണഘടനാ സംരക്ഷണം പ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത ജഡ്ജിമാർ ഭരണഘടനെ നോക്കുകുത്തിയാക്കി വിധി പറയുന്നത് രാജ്യത്തിന്റെ ഭാവിയെ ഇരുളടഞ്ഞതാക്കും. ഗ്യാൻവാപി മസ്ജിദിൽ പൂജ നടത്താനുള്ള കോടതി വിധി റദ്ദ് ചെയ്യാൻ സുപ്രീം കോടതി ഇടപെടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
 നാലുദിവസം നീണ്ടുനിൽക്കുന്ന സമ്മേളനം ഫലസ്തീൻ പൊളിട്ടിക്കൽ ആൻഡ് മീഡിയ കോൺസുലർ ഡോ. അബ്ദുറാസിഖ് അബു ജസർ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി വർക്കിംഗ് ചെയർമാൻ കെ.എൽ.പി യൂസുഫ് അദ്ധ്യക്ഷത വഹിച്ചു.

 

Latest News