Sorry, you need to enable JavaScript to visit this website.

ഷാരുഖ് ഖാന്‍ ചിത്രം ഡങ്കി നെറ്റ്ഫ്ളിക്‌സില്‍; എത്ര കോടി കൊടുത്തുകാണും

മുംബൈ- ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ ചിത്രം ഡങ്കി തിയറ്ററുകളില്‍ റിലീസ് ചെയ്ത് ഏകദേശം രണ്ട് മാസത്തിന് ശേഷം ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ നെറ്റ്ഫ് ളിക്‌സില്‍ റിലീസ് ചെയ്തു. രാജ്കുമാര്‍ ദിരാനി സംവിധാനം ചെയ്ത ചിത്രം ജിയോ സിനിമാസില്‍ റിലീസ് ചെയ്യുമെന്നാണ് ആദ്യം വാര്‍ത്ത പ്രചരിച്ചിരുന്നത്.
വന്‍ തുക നല്‍കിയാണ് നെറ്റ്ഫഌക്‌സ് ഡങ്കിയുടെ ഒ.ടി.ടി അവകാശം സ്വന്തമാക്കിയതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 120 കോടി രൂപക്കാണ് സ്ട്രീമിംഗ് അവകാശം നേടിയതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
റെക്കോര്‍ഡ് തുകയായ 155 കോടി രൂപയ്ക്കാണ് ഡെങ്കിയുടെ ഡിജിറ്റല്‍ അവകാശം വിറ്റഴിച്ചതെന്നായിരുന്നു നേരത്തെയുള്ള ഊഹാപോഹങ്ങള്‍, എന്നാല്‍ യഥാര്‍ത്ഥ ഇടപാട് 120 കോടി രൂപയ്ക്കാണെന്ന്  ഇപ്പോള്‍ കൂടുതല്‍ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ചിത്രത്തിന്റെ ഡിജിറ്റല്‍, സാറ്റലൈറ്റ് അവകാശങ്ങള്‍ സംയോജിപ്പിച്ച് 230 കോടി രൂപക്ക് വിറ്റുവെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട്.

വിദേശത്തേക്ക് മാറാന്‍ ആഗ്രഹിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കളുടെ വൈകാരിക യാത്രയെ ചുറ്റിപ്പറ്റിയുള്ള സിനിമയാണ് ഡിസംബര്‍ 21 ന് പുറത്തിറങ്ങിയ ഡങ്കി. കഴുത വിമാനം എന്നറിയപ്പെടുന്ന പാരമ്പര്യേതര വഴിയില്‍ അവര്‍ നേരിടുന്ന വെല്ലുവിളികളാണ്  ചിത്രീകരിച്ചിരിക്കുന്നത്.
ഷാരൂഖ് ഖാനൊപ്പം തപ്‌സി പന്നുവും വിക്കി കൗശലുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ 300 കോടിയിലധികം നേടിയ ഡങ്കി വന്‍വിജയമായിരുനനു.

 

Latest News