മുംബൈ-മയോസൈറ്റിസ് രോഗത്തെ തോല്‍പ്പിച്ച് ഏഴുമാസത്തെ ഇടവേളയ്ക്കുശേഷം വെള്ളിത്തിരയിലേക്ക് മടങ്ങിവരാന്‍ തയ്യാറെടുക്കുകയാണെന്ന് ആരാധകരെ അറിയിച്ച് സാമന്ത. അവസാനം ഞാന്‍ ജോലിയിലേക്ക് മടങ്ങുകയാണ്. ഇത്രയും കാലം എനിക്ക് ഒരു ജോലിയും ഇല്ലായിരുന്നു. പക്ഷേ ഞാന്‍ എന്റെ സുഹൃത്തിനൊപ്പം ഒരു രസകരമായ കാര്യവും ചെയ്യുകയാണ്. ഒരു ഹെല്‍ത്ത് പോഡ് കാസ്റ്റ്. നിങ്ങളില്‍ ചിലര്‍ക്ക് ഇതു വളരെ ഉപയോഗപ്രദമാകുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. എക്‌സില്‍ പങ്കുവച്ച വീഡിയോയില്‍ സാമന്ത പറഞ്ഞു. 2023 ല്‍ പുറത്തിറങ്ങിയ ഖുഷിയാണ് സാമന്ത നായികയായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. കഴിഞ്ഞവര്‍ഷം പ്രൈം വീഡിയോ സീരിസായ സിറ്റഡേല്‍ ചിത്രീകരണം പൂര്‍ത്തിയായ ശേഷം പേശികളെ ബാധിക്കുന്ന രോഗമായ മയോസൈറ്റിസ് ബാധയെ തുടര്‍ന്ന് അഭിനയരംഗത്തുനിന്ന് വിട്ടുനില്‍ക്കുകയായിരുന്നു സാമന്ത. സാമിന്റെ തിരിച്ചു വരവ് ആഘോഷിക്കുകയാണ് ആരാധകര്‍. അതേസമയം സാമന്ത രണ്ടാം വിവാഹത്തിന് ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്.