കൊച്ചി - ലുലു ഗ്രൂപ്പ് ഒമാൻ ചീഫ് അക്കൗണ്ടന്റും ഇസ്‌ലാഹി സെന്റർ ഭാരവാഹിയും തൃശൂർ സ്വദേശിയുമായ വലിയകത്ത് വീട്ടിൽ അബ്ദുറസാഖ് (55) നിര്യാതനായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
ഏതാനും ദിവസം മുമ്പ് മസ്‌കത്തിൽനിന്ന് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് അവിടുത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം എയർ ആംബുലൻസ് വഴി കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ഒമാൻ നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റാണ്. തൃശൂർ പെരിങ്ങോട്ടുകര വടക്കുംമുറി സ്വദേശിയാണ്. ഭാര്യ: റാബിയ. മക്കൾ: മുഹമ്മദ് റുഫൈദ്, ഹന്ന ഫാത്തിമ, റെന്ന ആഇശ, ഹായ് അബ്ദറസാഖ്.