വാഷിംഗ്ടണ്‍- യു. എസ് സെനറ്റ് യുക്രെയ്ന്, ഇസ്രായില്‍, തായ്വാന് എന്നീ രാജ്യങ്ങള്‍ക്ക് 95.34 ബില്യണ്‍ ഡോളറിന്റെ സഹായ പാക്കേജ് പാസാക്കി. ജനപ്രതിനിധി സഭയില്‍ നടത്തിയ വോട്ടെടുപ്പില്‍ സഹായത്തിന് അനുകൂലമായി 70 വോട്ടുകളും എതിര്‍ത്ത് 29 വോട്ടുകളുമാണ് ലഭിച്ചത്.
യുക്രെയ്ന് കൂടുതല്‍ സഹായം നല്കുന്നതില് റിപ്പബ്ലിക്കന്‍ അംഗങ്ങളില്‍ ചിലര്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. എട്ട് റിപ്പബ്ലിക്കന്‍ പ്രതിനിധികള്‍ ആറ് മണിക്കൂറിലധികം നീണ്ട പ്രസംഗങ്ങള്‍ നടത്തിയതോടെ രാത്രിക്ക്ു ശേഷം സൂര്യന് ഉദിക്കുന്നതിന് മുമ്പാണ് വോട്ടെടുപ്പ് നടന്നത്. ബില്ലിനെ അനുകൂലിച്ച് റിപ്പബ്ലിക്കന്മാരില് 22 പേരാണ് വോട്ടു ചെയ്തത്.
നിയമനിര്‍മ്മാണത്തില്‍ യുക്രെയ്ന് ഏകദേശം 60 ബില്യണ്‍ ഡോളറും ഇസ്രായേലിന് 14 ബില്യണ്‍ ഡോളറും തായ്വാന് ഉള്‍പ്പെടെയുള്ള ഇന്തോ- സഫിക്കിലെ യു. എസ് പങ്കാളികളെ പിന്തുണയ്ക്കാനും ചൈനയുടെ ആക്രമണം തടയാനും ഏകദേശം അഞ്ച് ബില്യണ്‍ ഡോളറുമാണ് സഹായത്തില്‍ ഉള്‍പ്പെടുന്നത്.
യുക്രെയ്ന്, ഗാസ, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിലും ലോകമെമ്പാടുമുള്ള മറ്റ് സംഘര്‍ഷ മേഖലകളിലും സിവിലിയന്മാര്ക്ക് ഒന്‍പത് ബില്യണ്‍ ഡോളറിലധികം മാനുഷിക സഹായവും ബില്ലില്‍ ഉള്‍പ്പെടുന്നു.
ബൈഡന് ഒപ്പിടുന്നതിന് മുമ്പ് ബില്ലിന് കോണ്‍ഗ്രസിന്റെ ഇരുസഭകളുടെയും അംഗീകാരം ആവശ്യമാണ്. എന്നാല്‍ നിരവധി റിപ്പബ്ലിക്കന്മാര് യുക്രെയ്നിന് കൂടുതല്‍ സഹായം നല്‍കുന്നതിനെ എതിര്‍ക്കുന്നുണ്ട്.
യുക്രെയ്ന് 60 ബില്യണ്‍ ഡോളര്‍ സഹായം നല്കുന്ന ബില്‍ പാസാക്കിയതിന് യുക്രെയ്ന് പ്രസിഡന്റ് വോലോഡെമര്‍ സെലെന്‍സ്കി യു. എസ് സെനറ്റര്‍മാര്‍ക്ക് നന്ദി പറഞ്ഞു.